സണ്ണി വെയ്ൻ നായകനായി എത്തുന്ന, പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പോക്കിരി സൈമൺ നാളെ പ്രദർശനത്തിന് എത്തുകയാണ്. ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം എഴുതിയിരിക്കുന്നത് ഡോക്ടർ കെ അമ്പാടി ആണ്. കടുത്ത വിജയ് ആരാധകനായി സണ്ണി അഭിനയിക്കുന്ന ഈ ചിത്രം ഇതിന്റെ പോസ്റ്റർ, സോങ് ടീസർ എന്നിവയിലൂടെയൊക്കെ വലിയ പ്രതീക്ഷകൾ ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ആ പ്രതീക്ഷകൾ ഇരട്ടിയാക്കുന്ന മറ്റൊരു വാർത്ത കൂടി വന്നിരിക്കുന്നു. ഈ ചിത്രത്തിൽ തന്റെ ശബ്ദത്തിലൂടെ ദുൽകർ സൽമാനും എത്തുന്നു എന്നതാണ് ആ വാർത്ത.
ദുൽകർ സൽമാന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണ് സണ്ണി വെയ്ൻ. കൂതറ എന്ന സണ്ണി വെയ്ൻ, ഭരത്, ടോവിനോ എന്നിവർ അഭിനയിച്ചു മോഹൻലാൽ അതിഥി വേഷത്തിൽ എത്തിയ ചിത്രത്തിൽ ശബ്ദ സാന്നിധ്യമായി എത്തിയ ദുൽകർ, ആൻ മരിയ കലിപ്പിലാണ് എന്ന സണ്ണി വെയ്ൻ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ ഇതാ പോക്കിരി സൈമണിലും ശബ്ദത്തിലൂടെ എത്തുകയാണ് ദുൽകർ സൽമാൻ.
വിജയ് ആരാധകരുടെ കഥ പറയുന്ന ഈ ചിത്രം വിജയ് ഫാൻസ് ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. അതുപോലെ ദുൽകർ സൽമാന്റെ ശബ്ദ സാന്നിധ്യം ഉണ്ടെന്ന വാർത്ത ഇപ്പോൾ ദുൽകർ സൽമാൻ ആരാധകർക്കും ആവേശം ഉണ്ടാക്കുമെന്നുറപ്പ്. ഇതോടു കൂടി ഒരു വമ്പൻ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് പോക്കിരി സൈമൺ ലക്‌ഷ്യം വെക്കുന്നത്.
പക്കാ മാസ്സ് എന്റെർറ്റൈനെർ ആയ ഈ ചിത്രം അഞ്ചു കോടി രൂപ മുതൽ മുടക്കിൽ ശ്രീവരി ഫിലിമ്സിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്‌നിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പോക്കിരി സൈമൺ സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ റിലീസും ആണ്.
പ്രയാഗ മാർട്ടിൻ നായിക ആയെത്തുന്ന ഈ ചിത്രത്തിൽ ശരത് കുമാർ, ജേക്കബ് ഗ്രിഗറി, സൈജു കുറുപ്പ്, നെടുമുടി വേണു എന്നിവരും അഭിനയിക്കുന്നു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സംവിധായകൻ ജിജോ ആന്റണിയുടെ മൂന്നാമത്തെ ചിത്രമാണ് പോക്കിരി സൈമൺ.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.