മലയാള സിനിമയിൽ ഒരുകാലത്ത് ആക്ഷൻ കിംഗ് എന്നറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു സുരേഷ് ഗോപി. ഏത് തരം റോളുകൾ വളരെ അനായാസമായി കൈകാര്യം ചെയ്യുന്ന ഈ വ്യക്തി കൂടുതലും ശോഭിച്ചിരുന്നത് ആക്ഷൻ സിനിമകളിൽ ആയിരുന്നു. മാസ്സ് ഡയലോഗ് ഡെലിവറിയിൽ അദ്ദേഹത്തെ പകരം വെക്കുക എന്നത് ഏറെ പ്രസായമുള്ള കാര്യം തന്നെയാണ്. സിനിമ ജീവിതത്തിൽ നിന്ന് കുറെ നാളുകൾ വിട്ട് നിൽക്കുകയും പിന്നീട് രാഷ്ട്രീയത്തിൽ അദ്ദേഹം സജീവമാവുകയായിരുന്നു. 2015ൽ പുറത്തിറങ്ങിയ മൈ ഗോഡാണ് സുരേഷ് ഗോപിയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. 5 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ വലിയൊരു തിരിച്ചുവരവ് തന്നെയാണ് ഇപ്പോൾ സുരേഷ് ഗോപി നടത്തിയിരിക്കുന്നത്.
മലയാളത്തിലെ സ്റ്റൈൽ ഐക്കൺ ദുൽഖർ സൽമാനാണ് സുരേഷ് ഗോപിയുടെ തിരിച്ചുവരവിന് വഴി ഒരുക്കിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ വെയ്ഫറർ ഫിലിംസിന്റെ ബാനറിൽ അനൂപ് സത്യൻ സംവിധാനം ചെയ്തിരിക്കുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് സുരേഷ് ഗോപി വേഷമിട്ടിരിക്കുന്നത്. ദുൽഖർ സൽമാനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്ന് കൈകാര്യം ചെയ്യുന്നുണ്ട്. മാസ് റോളുകളിൽ നിന്ന് വ്യത്യസ്തമായി പരിഭ്രമം, നാണവും, റൊമാന്റികുമായ ഒരു മധ്യവയസ്‌കനായാണ് പ്രത്യക്ഷപ്പെട്ടുന്നത്. മേജർ ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രത്തെ വളരെ മികച്ച രീതിയിൽ താരം അവതരിപ്പിച്ചിട്ടുണ്ട്. തിരകഥാകൃത്ത് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന് മറ്റാരേക്കാളും നന്നായി ഡീറ്റൈലിങാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ സംരംഭത്തിൽ തന്നെ വലിയൊരു തിരിച്ചു നടത്തിയ സുരേഷ് ഗോപിയെ തേടി ഒരുപാട് പ്രശംസകൾ വന്ന് കൊണ്ടിരിക്കുകയാണ്. സുരേഷ് ഗോപി വീണ്ടും മലയാള സിനിമയിൽ സജീവമാവും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.