[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അന്യഭാഷകളിൽ അഭിനയ വിസ്മയം തീർത്ത മമ്മൂട്ടിയുടെ പാതയിൽ ദുൽഖറും; മഹാനടിക്ക് മികച്ച പ്രതികരണങ്ങൾ…

മലയാളികൾക്ക് ഏറെ പ്രിയങ്കരരായ രണ്ട് താരങ്ങളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ദുൽഖർ സൽമാനും. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെയാണ് ദുൽഖറും തന്റേതായ സ്ഥാനം മലയാള സിനിമയിൽ ഉണ്ടാക്കിയത്. ഇപ്പോൾ ദുൽഖർ യുവാക്കളിൽ ഏറ്റവും ആരാധകരുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്. മലയാളത്തിൽ തന്റെ നായകസ്ഥാനം ഊട്ടിയുറപ്പിച്ച ദുൽഖർ മഹാനടിയിലൂടെ തെലുങ്കിലേക്ക് കൂടി സാന്നിധ്യമറിയിച്ചിരിക്കുന്നു. നാഗ് അശ്വിൻ സംവിധാനം ചെയ്ത മഹാനടി എന്ന ചിത്രം ഇന്നലെയാണ് പുറത്ത് വന്നത്. തെലുങ്ക് സൂപ്പർ താരമായിരുന്നു സാവിത്രിയുടെ ജീവിത കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൂപ്പർ താരം ജെമിനി ഗണേശനായാണ് എത്തുന്നത്. ചിത്രത്തിന് ഇന്നലെ മുതൽ വളരെ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്നലെ ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞു പുറത്ത് വന്ന സൂപ്പർ താരങ്ങൾ ഉൾപ്പടെ ഏവരും ചിത്രത്തിന് ഗംഭീര അഭിപ്രായമാണ് പറയുന്നത്. ദുൽഖർ സൽമാന്റെ പ്രകടനത്തെ ഏവരും വാനോളം പുകഴ്ത്തുകയാണ്. ചിത്രത്തിലെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ രാജമൗലിയും എത്തിയിരുന്നു. എന്തായാലും പിതാവിന്റെ പാതയിലേക്ക് ദുൽഖറും കടക്കുകയാണ് എന്നാണ് പ്രേക്ഷക വിലയിരുത്തൽ.

മുൻപ് മെഗാസ്റ്റാർ മമ്മൂട്ടിയും മാറ്റ് ഭാഷകളിലേക്ക് ചേക്കേറിയപ്പോൾ സംഭവിച്ചതെല്ലാം വമ്പൻ വിജയങ്ങളും ഞെട്ടിപ്പിക്കുന്ന ഗംഭീര പ്രകടനവുമായിരുന്നു. മണിരത്നം ചിത്രം ദളപതി, ഡോ ബാബാസാഹേബ് അംബേദ്‌കർ തുടങ്ങിയവ അതിൽ ചിലത് മാത്രം. 2000 ൽ പുറത്തിറങ്ങിയ അംബേദ്‌കർ അന്ന് വലിയ തരത്തിൽ ശ്രദ്ധിക്കുകയും മമ്മൂട്ടി ആ വർഷത്തെ മികച്ച പ്രകടനത്തിന് ദേശീയ അവാർഡ് വരെയും സ്വന്തമാക്കിയിരുന്നു. ദളപതിയിലും മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. രജനികാന്തിനോടും അരവിന്ദ് സാമിയോടും ഒപ്പമുള്ള സീനുകളിൽ അവരെ മറി കടക്കുന്ന പ്രകടനം കാഴ്ചവച്ച അദ്ദേഹം അവരെയെല്ലാം ഞെട്ടിച്ചു. ഈ പാരമ്പര്യം തന്നെയാണ് പുതിയ ചിത്രത്തിലൂടെ ദുൽഖറും കാഴ്ചവച്ചിരിക്കുന്നത്. ദുൽഖർ ഏറെ പ്രയത്നത്തോടെ ചെയ്ത കഥാപാത്രത്തിന് തെലുങ്കിലെ സൂപ്പർ താരങ്ങൾ ഉൾപ്പെടെ ഗംഭീര അഭിപ്രായമാണ് നൽകുന്നത്. ഇരുവരുടെയും ആരാധകർക്കും ഇത് വലിയ സന്തോഷം നൽകുന്ന വാർത്തയാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.