മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഒരു നടൻ എന്ന നിലയിൽ മലയാളത്തിലും തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോൾ അദ്ദേഹം സിനിമാ നിർമ്മാണത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. നിലവിൽ മൂന്നു ചിത്രങ്ങൾ ആണ് ദുൽഖർ നിർമ്മിക്കുന്നത്. ഒരെണ്ണം ദുൽഖർ തന്നെ നായകനായ കുറുപ്പ് എന്ന ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രൻ ആണ് ആ ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണി വെയ്ൻ, ഇന്ദ്രജിത് എന്നിവരും അഭിനയിക്കുന്ന ഒരു മൾട്ടി സ്റ്റാർ ചിത്രം ആണത്. അത് കൂടാതെ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യന്റെ ആദ്യ ചിത്രവും ദുൽഖർ ആണ് നിർമ്മിക്കുന്നത്. സുരേഷ് ഗോപി, ശോഭന, നസ്രിയ എന്നിവർക്ക് ഒപ്പം ദുൽഖറും ഈ ചിത്രത്തിൽ അഭിനയിക്കും എന്ന് സൂചന ഉണ്ട്. എന്നാൽ ദുൽഖർ ആദ്യമായി നിർമ്മിക്കാൻ തിരഞ്ഞെടുത്തത് ഒരു നവാഗത സംവിധായകന്റെ ചിത്രമാണ്.
പുതുമുഖ സംവിധായകന്‍ ഷംസു സൈബയാണ് ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രം അണിയിച്ചൊരുക്കുന്നത്. ഒരു ദുൽഖർ ആരാധകൻ കൂടിയായ ഷംസു മൂന്നു വർഷം മുൻപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ തന്റെ ഒരു ചിരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തു കൊണ്ട് ഇട്ട ക്യാപ്‌ഷൻ ഇങ്ങനെ, “ദുൽഖർ സൽമാന്റെ ഡേറ്റ് കിട്ടുന്ന അന്നത്തേക്കുള്ള ചിരിയാണ്. ഇപ്പോഴേ പ്രാക്റ്റിസ് ചെയ്യുവാ.. പുള്ളി ഇത് വല്ലോം അറിയുന്നുണ്ടോ ആവോ..”. ഇപ്പോൾ മൂന്നു വർഷങ്ങള്ക്കു ഇപ്പുറം ദുൽഖർ നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യാൻ ഉള്ള ഭാഗ്യമാണ് ഈ യുവാവിനെ തേടി എത്തിയത്. ഈ ചിത്രത്തിൽ ദുൽഖർ അതിഥി താരം ആയി എത്തും എന്നും വാർത്തകൾ ഉണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.