മലയാള സിനിമയിലെ ഏറ്റവും സ്റ്റൈലിഷ് നടനാണ് ദുൽഖർ സൽമാൻ.അദ്ദേഹത്തിന്റെ അവസാനം പുറത്തുറങ്ങിയ ‘മഹാനടി’ എന്ന ചിത്രത്തിലെ ജെമിനി ഗണേശന്റെ പ്രകടനത്തിന് ധാരാളം പ്രശംസകൾ തേടിയത്തി. ദുൽഖറിന്റെ ഒരുപാട് ചിത്രങ്ങൾ അണിയറയിൽ റീലീസിനായി ഒരുങ്ങുന്നുണ്ട്, എന്നാൽ ആദ്യം പ്രദർശനത്തിനെത്തുന്നത് ഹിന്ദി ചിത്രമായ കർവാനായിരിക്കും, അതിന് ശേഷം തമിഴ് ചിത്രമായ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’എന്ന ചിത്രമായിരിക്കും പ്രദർശനത്തിനെത്തുക. മലയാളത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം സുകുമാര കുറിപ്പായി ഈ വർഷം തിരിച്ചു വരും.
മമ്മൂട്ടിയുടെ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികൾ’. മമ്മൂട്ടിയുടെ അണിയറയിൽ റിലീസിനായി ഒരുങ്ങുന്ന ചിത്രങ്ങൾക്ക് അബ്രഹാമിന്റെ സന്തതികളുടെ വലിയ വിജയം ഗുണം ചെയ്യും എന്ന കാര്യത്തിൽ തീർച്ച. കുട്ടനാടൻ ബ്ലോഗാണ് അടുത്തതായി റിലീസിനായി ഒരുങ്ങുന്നത്. മമ്മൂട്ടി ഇപ്പോൾ ആന്ധ്രയിൽ ‘യാത്ര’ എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ്. അടുത്ത മാസം ഷൂട്ടിങ് പൂർത്തിയാക്കി കേരളത്തിൽ തിരിച്ചെത്തും.
മമ്മൂട്ടി- ദുൽഖർ ഒന്നിക്കുന്ന ചിത്രം മലയാളികളുടെ ഒരു സ്വപ്നം തന്നെയാണ്. എന്നാൽ പ്രണവ് മോഹൻലാൽ തന്റെ രണ്ടാമത്തെ ചിത്രം തന്നെ സ്വന്തം അച്ഛന്റെ കൂടെ അഭിനയിക്കാൻ ഒരുങ്ങുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ്. ദുൽഖർ സിനിമയിൽ രംഗപ്രവേശം നടത്തിയിട്ട് 6 വർഷം പിന്നിട്ടു, മമ്മൂട്ടിയോടപ്പം ഒരു ചിത്രം പോലും ഇതുവരെ ചെയ്തതില്ല എന്നത് വേദനാജനകമായ കാര്യം തന്നെയാണ്.
പ്രേക്ഷകർ എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങളാണ് രാജ 2 ഉം ബിലാലും. എന്നാൽ രണ്ട് ചിത്രങ്ങൾക്കും മറ്റൊരു പ്രത്യേകതയുണ്ട്. മലയാള സിനിമയുടെ സ്റ്റൈലിഷ് ആക്ടർ ദുൽഖർ സൽമാൻ മമ്മൂട്ടിയോടൊപ്പം ആദ്യമായി വേഷമിടുന്ന ചിത്രം ഇതിലേതെങ്കിലും ആയിരിക്കും എന്നാണ് അടുത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉദയ്കൃഷ്ണ തിരക്കഥയിൽ വൈശാഖാണ് ‘രാജ 2’ സംവിധാനം ചെയ്യുന്നത്. പോക്കിരിരാജ എന്ന സിനിമയുടെ തുടർച്ചയായിരിക്കില്ല എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. മമ്മൂട്ടിയുടെ രാജ എന്ന കഥാപാത്രം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നും പൃഥ്വിരാജ് രണ്ടാം ഭാഗത്തിൽ ഉണ്ടാവില്ല എന്നും സ്ഥിതികരിച്ചിട്ടുണ്ട്, എന്നാൽ മറ്റൊരു യുവ നടൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ആരാധകരും സിനിമ പ്രേമികളും ആഗ്രഹിക്കുന്നത് അച്ഛൻ- മകൻ ആദ്യമായി ഒന്നിക്കുന്ന ചിത്രം രാജ 2 ആയിരിക്കും എന്ന പ്രതീക്ഷയിലാണ്.
ഒരു ആരാധകൻ ദുൽഖറിനോട് അടുത്തിടെ മമ്മൂട്ടിയൊപ്പം എന്നായിരിക്കും ഒരു ചിത്രം അഭിനയിക്കുക എന്ന് ചോദിക്കുക ഉണ്ടായി, എന്നാൽ ഒരു ചെറുപുഞ്ചരിയോട് കൂടി ദുൽഖർ ‘വേറ്റ് ആൻഡ് സീ’ എന്നാണ് മറുപടി നൽകിയത്. അദ്ദേഹത്തിന്റെ ഈ ചെറിയ മറുപടി പോലും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുകയാണ്. എന്നാൽ ബിഗ് ബി രണ്ടാം ഭാഗമായ ബിലാൽ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ചു കഴിഞ്ഞു, അമൽ നീരദ് ചിത്രത്തിൽ ദുൽഖറിന് ഒരു വേഷം മാറ്റിവെച്ചിട്ടുണ്ടെന്ന് ഒരു സൂചനയും ഇപ്പോൾ ലഭിക്കുന്നുണ്ട്. ആരാധകരുടെയും സിനിമ പ്രേമികളുടെയും എറ്റവും വലിയ സ്വപ്‍നം വൈകാതെ തന്നെ ഉണ്ടാവും എന്ന കാര്യത്തിൽ ഉറപ്പാണ്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.