[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിശപ്പും സുരക്ഷിതത്വവുമാണ് പ്രശ്നം; അവർക്ക് നിങ്ങൾ പറയുന്ന ഓക്സ്ഫോർഡ് ഇംഗ്ലീഷ് മനസിലാവില്ല: WCC വിഷയത്തിൽ ഭാഗ്യലക്ഷ്മി..!

മലയാള സിനിമയിലെ വനിതാ സംഘടനയായ ഡബ്ള്യു സി സിയെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അവർക്കു നേരെ ഉയരുന്ന വിമർശന ശരങ്ങളും ഇനിയും അവസാനിച്ചിട്ടില്. ഡബ്ള്യു സി സിയിൽ നിന്ന് പ്രമുഖ സംവിധായിക വിധു വിൻസെന്റ് രാജി വെച്ച് കൊണ്ട് പുറത്തു പറഞ്ഞ ചില കാര്യങ്ങളുടെ പശ്ചാത്തലത്തിൽ തുടങ്ങിയ ഈ വിവാദം പിന്നീട് ഒട്ടേറെ പേരുടെ തുറന്നു പറച്ചിലുകളിലേക്കും പ്രതികരണങ്ങളിലേക്കുമെത്തി. ഡബ്ള്യു സി സി പ്രവർത്തകരായ നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്, നടി പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, രചയിതാവ് ദീദി ദാമോദരൻ തുടങ്ങിയവർക്കെതിരെ കടുത്ത വിമർശനമുയർന്നു. ആ വിഷയങ്ങളിൽ പ്രതികരിച്ചു കൊണ്ട് പാർവതി, ഗീതു മോഹൻദാസ്, റിമ കല്ലിങ്കൽ എന്നിവർ മുന്നോട്ടു വന്നെങ്കിലും ഈ വിവാദം അവസാനിക്കുന്ന മട്ടില്ല. ഇപ്പോഴിതാ ഈ വിഷയത്തിൽ പുതിയ പ്രതികരണവുമായി എത്തിയിരിക്കുന്നത് പ്രശസ്ത ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയാണ്. ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട സമയം മുതൽ ഈ കഴിഞ്ഞ ദിവസം നടന്ന വെബിനാറിന്റെ സമയം വരെ ഒരു തരത്തിലും അതിന്റെ പ്രവർത്തനത്തിന്റെ ഭാഗമാകാൻ ക്ഷണിക്കപ്പെടാത്ത ഒരാളാണ് താനെന്നു പറഞ്ഞു കൊണ്ടാണ് ഭാഗ്യ ലക്ഷ്മി മനോരമക്ക് വേണ്ടിയെഴുതിയ തന്റെ കുറിപ്പ് തുടങ്ങുന്നത്.

തന്നെ ഒഴിവാക്കിയ ഒരു കൂട്ടായ്മയാണെങ്കിൽ പോലും ഇത്തരത്തിലുളള സ്ത്രീകളുടേതായ ഒരു കൂട്ടായ്മ മലയാള സിനിമയിൽ ഉണ്ടാകേണ്ടത് കാലത്തിന്റെ അനിവാര്യതയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് താനെന്നു പറയുന്ന ഭാഗ്യ ലക്ഷ്മി, പല മാറ്റങ്ങളും കൊണ്ടു വരാൻ അവർക്ക് സാധിക്കുമെന്നും പറയുന്നു. എന്നാൽ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ സ്ത്രീകൾ ഉള്ള തൊഴിലാളി യൂണിയനുകളിൽ ഒന്നായ ഫെഫ്ക ഡബ്ബിങ് യൂണിയന്റെ ഭാഗമായ തനിക്കു, ഫെഫ്ക എന്ന തൊഴിലാളി സംഘടനയുടെ ഭാഗമായ ഒരു സംഘടനയായി പ്രവർത്തിച്ചു തുടങ്ങിയതിൽ പിന്നെ തൊഴിൽ പരമായി ഡബ്ബിങ് ആർട്ടിസ്റ്റുകൾക്ക് ലഭിച്ചിട്ടുള്ള ഒരു ഉന്നമനം ബോധ്യമുളളതാണ് എന്നും എടുത്തു പറയുന്നു. മലയാള സിനിമയിൽ പണം കൊണ്ടും പുരുഷന്മാർ ഭരിക്കുന്ന ഒരു വ്യവസായമെന്ന നിലക്കും തന്റേതായ ഒരിടം കണ്ടെത്താൻ പോരാടുന്ന ഒരു പെൺ സംവിധായികക്ക് നേരിടേണ്ടി വന്ന മാനസികമായ പ്രശ്നങ്ങളിൽ അവർക്ക് താങ്ങും തണലുമായി നിൽക്കേണ്ടിയിരുന്ന ഡബ്ല്യൂ സി സി എന്ന കൂട്ടായ്മ വിധു വിൻസെന്റ് എന്ന സംവിധായികയോട് കാണിച്ച അവഗണന അവർ തുറന്നു പറഞ്ഞപ്പോൾ, കഴിഞ്ഞ ദിവസം വന്ന WCC യുടെ ഫേസ്ബുക്ക് കുറിപ്പ് തന്നെ വല്ലാതെ നിരാശപ്പെടുത്തിഎന്നതു് ഭാഗ്യ ലക്ഷ്മി തുറന്നു പറയുന്നത്.

അനീതികൾ നടക്കുമ്പോൾ അതിന് ഉപദേശമല്ലാതെ പരിഹാരം തേടി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ആണ് ഡബ്ള്യു സി സി പറയുന്നതെന്നും ഉപദേശത്തിനൊപ്പം എന്ത് സംരക്ഷണവും സുരക്ഷയുമാണ് ഈ സംഘടനക്ക് വാഗ്ദാനം ചെയ്യാൻ സാധിക്കുക എന്നും ഭാഗ്യ ലക്ഷ്മി ചോദിക്കുന്നു. ആലംബഹീനരായ നിരവധി സ്ത്രീകൾ തൊഴിൽ ചെയ്യുന്ന ഒരിടമാണ് സിനിമ എന്നും നിയമപരമായോ മാനസികമായോ അവൾക്കൊരു പ്രശ്നം വരുമ്പോൾ അവൾക്ക് കരുത്താകാനും സാമ്പത്തികമായി അവളെ കൈപിടിച്ച് നടത്താനുമൊരു സംഘടനയാണ് ഇവിടെ ആവശ്യംമെന്നും ഭാഗ്യ ലക്ഷ്മി വിശദീകരിക്കുന്നു. അവരുടെ പ്രശ്നം വിശപ്പും സുരക്ഷിതത്വവുമാണ് എന്നും, അവർക്ക് നിങ്ങൾ പറയുന്ന ഓക്സ്ഫോർഡ് ഇംഗ്ലീഷ് മനസിലാവില്ല എന്നും ഭാഗ്യ ലക്ഷ്മി കൂട്ടിച്ചേർക്കുന്നു. ഒരു പെണ്ണിന് സ്വയം ശാക്തീകരിക്കാൻ അവൾക്ക് തൊഴിലിടങ്ങൾ സുരക്ഷിതമാവണം, സംഘടന ഒപ്പം നിൽക്കണം, അതിന് സഹപ്രവർത്തകരെ ശത്രുവായി കാണുന്ന സംഘടനകളല്ല വേണ്ടത് എന്നും പരസ്പര ബഹുമാനവും വിശ്വാസവുമാണ് വേണ്ടതെന്നും ഭാഗ്യ ലക്ഷ്മി വിശദീകരിച്ചു. നിങ്ങളുടെ ശത്രു അവരുടേയും ശത്രുവാകണം എന്നത് ഒരു സംഘടനാ രീതിയല്ല എന്ന് പറയുന്ന ഭാഗ്യ ലക്ഷ്മി, സിനിമ ഒരു വ്യവസായം എന്നതിനോടൊപ്പം ഒരു സൗഹൃദത്തിന്റെ കൂട്ടായ്മ കൂടിയാണ് എന്നും വിമർശനങ്ങൾ ഉൾക്കൊണ്ടും പരിഹരിച്ചും മാത്രമേ ഈ രംഗത്ത് ഏതൊരു സംഘടനക്കും നിലനിൽക്കാൻ സാധിക്കു എന്നും പറഞ്ഞാണ് അവസാനിപ്പിക്കുന്നത്.

webdesk

Recent Posts

കേരളത്തിലെ 300 ലധികം സ്‌ക്രീനുകളിൽ അജിത് ചിത്രം ‘വിടാമുയർച്ചി’

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി' ഇന്ന് മുതൽ കേരളത്തിലെ…

19 hours ago

ഒരു വടക്കൻ വീരഗാഥയുടെ റീ റിലീസ് ഈ സിനിമയോട് കാണിക്കുന്ന ബഹുമതി; വാചാലനായി മമ്മൂട്ടി

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന്‍ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ പ്രേക്ഷകരുടെ മുന്നിലേക്ക്‌…

22 hours ago

ആസിഫ് അലി- താമർ ചിത്രം സർക്കീട്ട്; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ആസിഫ് അലിക്ക് ആശംസകൾ നേർന്നു കൊണ്ട്, ആസിഫിന്റെ അടുത്ത റിലീസായ താമർ ചിത്രം സർക്കീട്ടിലെ വീഡിയോ…

2 days ago

“രേഖാചിത്രം” വിജയചരിത്രം ; ബോക്സ് ഓഫീസിൽ 75 കോടി കടന്നു

ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടർന്ന് ആസിഫ് അലി ചിത്രമായ 'രേഖാചിത്രം'. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്തു…

3 days ago

ബ്ലോക്ക്ബസ്റ്റർ വിജയം തുടരാൻ ദുൽഖർ സൽമാൻ; സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ഫസ്റ്റ് ലുക്ക് പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…

3 days ago

അജിത് കുമാർ- മഗിഴ് തിരുമേനി ചിത്രം ‘വിടാമുയർച്ചി’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരഭിച്ചു; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

തമിഴകത്തിന്റെ സൂപ്പർതാരം അജിത് കുമാറിനെ നായകനാക്കി പ്രശസ്ത സംവിധായകൻ മഗിഴ് തിരുമേനി സംവിധാനം ചെയ്ത 'വിടാമുയർച്ചി'യുടെ കേരളത്തിലെ ടിക്കറ്റ് ബുക്കിംഗ്…

4 days ago

This website uses cookies.