കടുത്ത ജലക്ഷാമം മൂലം വിഷമിക്കുകയാണ് തമിഴ്നാട്. ചെന്നൈയിൽ ആണെങ്കിൽ ജലക്ഷാമം മൂലം ദൈനംദിന കാര്യങ്ങൾക്ക് പോലും ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. വിദ്യാലയങ്ങൾ അടച്ചിട്ടും ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്നവരോട് വീട്ടിൽ തന്നെ ഇരുന്നു ജോലി ചെയ്യാനും ഒക്കെ പറഞ്ഞു കൊണ്ട് ജലക്ഷാമം ഉണ്ടാക്കുന്ന രൂക്ഷതയെ നേരിടാൻ ശ്രമിക്കുകയാണ് ചെന്നൈ. ഇപ്പോഴിതാ അതിന്റെ ഭാഗം ആയി തമിഴ് സിനിമകളിൽ മഴ രംഗങ്ങൾ കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനി മഴ രംഗങ്ങൾ നിർബന്ധം ആണെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ പോയി ചിത്രീകരിക്കേണ്ടി വരും. ഒരു തരത്തിൽ പറഞ്ഞാൽ തമിഴ് സിനിമയിൽ ഒരു മഴ വിലക്കാണ് ഇപ്പോൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കടുത്ത മഴയിൽ സൂപ്പർ നായകന്റെ കിടിലൻ മാസ്സ് ഇൻട്രോ സീനുകളും അതുപോലെ വമ്പൻ സംഘട്ടന രംഗങ്ങളും ആസ്വദിക്കുന്ന തമിഴ് സിനിമ പ്രേമികൾക്ക് വലിയ നിരാശ നൽകുന്ന ഒരു തീരുമാനം ആണ് ഇതെങ്കിലും, കടുത്ത ജല ക്ഷാമത്തെ തുടർന്ന് ജനങ്ങൾ വലയുമ്പോൾ സിനിമക്ക് വേണ്ടി ജലം പാഴാക്കുന്നത് ശെരിയല്ല എന്ന തമിഴ് സിനിമാ പ്രവർത്തകരുടെ ഈ തീരുമാനം സ്വാഗതാർഹമാണ്. സിനിമയിൽ മഴ രംഗങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് എങ്കിലും പൂർണ്ണമായും ഒഴിവാക്കാനാത്ത രംഗങ്ങൾ ആണെങ്കിൽ വളരെ കുറച്ചു വെള്ളം ഉപയോഗിച്ച് മഴ പെയ്യിക്കാം എന്നും അവർ വിശദീകരിക്കുന്നു. ഇതിന് മുൻപും ജല ക്ഷാമം ഉണ്ടായിട്ടുള്ള തമിഴ് നാട്ടിൽ ഇത്തരത്തിൽ മഴ രംഗങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനീകാന്ത് നായകനായ കാല, അജിത് നായകനായ വിശ്വാസം എന്നീ ചിത്രങ്ങളിലെ മഴ രംഗങ്ങള്‍ മുംബൈയിലും ഹൈദരാബാദിലും ചിത്രീകരിച്ചതിനു കാരണവും ജലക്ഷാമം തന്നെയാണ് എന്നാണ് അറിയാൻ കഴിയുന്നത്.
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന…
മലയാളത്തിൻ്റെ യുവ സൂപ്പർതാരം പൃഥ്വിരാജ് ഇപ്പൊൾ തൻ്റെ വിലായത്ത് ബുദ്ധ എന്ന ചിത്രം തീർക്കുന്ന തിരക്കിലാണ്. ഇതിന് ശേഷം രാജമൗലി…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി (എക്സ്ട്രാ ഡീസന്റ്) സൂപ്പർ ഹിറ്റായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തന്റെ ലുക്കിനെ…
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസും തെന്നിന്ത്യൻ നായിക തൃഷ കൃഷ്ണയും ആദ്യമായ് നായകനും നായികയുമായ് എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ…
This website uses cookies.