ഭാഷയുടെ അതിരുകൾ മറികടന്ന് ബോക്സ് ഓഫീസിൽ ഹിറ്റ് നേടിയെടുത്ത ജീത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് ദൃശ്യം. ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്, സിംഹള തുടങ്ങി ചൈനയിൽ വരെ ദൃശ്യം വിജയം നേടിയെടുത്തിരുന്നു. ഇപ്പോഴിതാ ചിത്രത്തിൻറെ മറ്റൊരു നേട്ടം കൂടി പുറത്തുവരികയാണ്. ദൃശ്യത്തിന്റെ കൊറിയൻ റീമേക്ക് എത്തുന്നുവെന്നാണ് സംവിധായകൻ ജിത്തു ജോസഫ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിൻറെ രണ്ടു ഭാഗങ്ങളും കൊറിയയിൽ റീമേക്ക് ചെയ്യുമെന്നാണ് പോസ്റ്റിൽ സൂചിപ്പിച്ചിരിക്കുന്നത്. ലോകപ്രശസ്തമായ കാൻ ചലച്ചിത്ര ഉത്സവ വേദിയിൽ വച്ചായിരുന്നു ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയത്. പാരസൈറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ സോങ്- കാങ് -ഹൊ യാണ് കൊറിയൻ റീമേക്കിൽ ജോർജുകുട്ടിയുടെ വേഷം കൈകാര്യം ചെയ്യുന്നത്.
ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമ കൊറിയൻ ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നത്. ദൃശ്യം പുറത്തിറങ്ങിയ സമയത്ത് ചിത്രം കൊറിയൻ സിനിമയിൽനിന്ന് പകർത്തിയതാണെന്നുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വാർത്തകളെ കാറ്റിൽപ്പറത്തിയാണ് കൊറിയൻ റീമേക്ക് പുറത്തു വരുന്നത്.
ദൃശ്യം ഫ്രാഞ്ചൈസിയുടെ ഹിന്ദി റീമേക്ക് നിമാതാക്കളായ പനോരമ സ്റ്റുഡിയോസും കൊറിയയില്‍ നിന്നുള്ള ആന്തോളജി സ്റ്റുഡിയോസും ചേരുന്ന ഇന്‍ഡോ- കൊറിയന്‍ നിർമാണ സംരംഭമായിരിക്കും കൊറിയന്‍ റീമേക്ക് എന്നും അണിയറ പ്രവർത്തകർ പുറത്തുവിടുന്നു. ദൃശ്യം പതിപ്പിന്റെ എല്ലാ ഭാഷകളിലേക്കുമുള്ള റീമേക്ക് അവകാശം സ്വന്തമാക്കിയത് പനോരമ സ്റ്റുഡിയൊസാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്‍കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.