മലയാള സിനിമയുടെ തലവര തിരുത്തിയ ചിത്രമാണ് മോഹൻലാൽ നായകനായി 2013 ഇൽ റിലീസ് ചെയ്ത ചിത്രം. ആദ്യമായി 50 കോടി രൂപ കളക്ഷൻ നേടിയ മലയാള ചിത്രമായ ദൃശ്യം രചിച്ചു സംവിധാനം ചെയ്തത് ജീത്തു ജോസഫും നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരുമാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ചൈനീസ്, സിംഹളീസ് ഭാഷകളിലേക്ക് റീമേക് ചെയ്യപ്പെട്ട ഈ ചിത്രം കൊറിയൻ ഭാഷയിലേക്കും റീമേക് ചെയ്യാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ് എന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ദൃശ്യം ഹോളിവുഡ് റീമേക്കിനും ഒരുങ്ങുകയാണ് എന്ന വാർത്തകൾ ആണ് വരുന്നത്. ഹോളിവുഡ് റീമേക്കിന്‍റെ സാധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നു എന്നും അയാൾ ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്‍റെ ഇംഗ്ലീഷിലുള്ള തിരക്കഥ അയച്ചുകൊടുത്തുവെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.
സ്ത്രീ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡിൽ ആലോചിക്കുന്നതെന്നു വെളിപ്പെടുത്തിയ ജീത്തു, ഹിലാരി സ്വാങ്കിനെയാണ് ആ വേഷത്തിലേക്ക് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത് എന്നും പറയുന്നു. രണ്ടു തവണ ഓസ്കാർ പുരസ്കാരം നേടിയ നടിയും നിർമ്മാതാവുമാണ് ഹിലാരി സ്വാൻക്. ഒപ്പം ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് പുരസ്കാരങ്ങളും ഈ നടി നേടിയിട്ടുണ്ട്. ക്യാമ്പ് വൈല്‍ഡര്‍, ബോയ്‍സ് ഡോണ്‍ട് ക്രൈ, മില്യണ്‍ ഡോളര്‍ ബേബി, ദി ഗിഫ്റ്റ്, ഇന്‍സോമ്‍നിയ തുടങ്ങിയവയാണ് ഇവർ അഭിനയിച്ച പ്രധാന ചിത്രങ്ങൾ. ദൃശ്യം ആസ്പദമാക്കി ഒരു വെബ് സീരിസും ചൈനയിൽ ഒരുക്കാനുള്ള ശ്രമം നടക്കുകയാണ്. ഏതായാലും ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 ഫെബ്രുവരി 19 നു റീലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് പ്രേക്ഷകർ. ഒരുപക്ഷേ ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ചിത്രമായി കൂടി ഈ മോഹൻലാൽ ചിത്രം മാറിയിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.