ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമാണ് മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചിത്രം നേടിയത്. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയി എത്തി ലോകം മുഴുവൻ സൂപ്പർ ഹിറ്റായി മാറി. ഇത്രയധികം ദേശീയ- അന്തർദേശീയ ശ്രദ്ധയും പ്രശംസയും ലഭിച്ച ഒരു മലയാള ചിത്രം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. ഐ എം ഡി ബി റേറ്റിങ്ങിൽ ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ റേറ്റിങ് നേടിയ ഇന്ത്യൻ ചിത്രമായി മാറിയതിനൊപ്പം തന്നെ ഏറ്റവും വലിയ ജനപ്രീതി നേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റിൽ നാലാം സ്ഥാനവും ദൃശ്യം 2 കരസ്ഥമാക്കി. ടെലിവിഷൻ പ്രീമിയറിൽ ഈ വർഷത്തെ ഏറ്റവും വലിയ റേറ്റിങ് നേടിയ മലയാള ചിത്രമായും മാറിയ ദൃശ്യം 2 ആമസോൺ പ്രൈം കരസ്ഥമാക്കിയത് മുപ്പതു കോടിയെന്ന റെക്കോർഡ് തുകയ്ക്കാണ്. ഇപ്പോഴിതാ ഈ ചിത്രം തീയേറ്റർ റിലീസിന് കൂടി ഒരുങ്ങുകയാണ്.
ഈ മാസം അവസാനം സിംഗപ്പൂരിൽ റിലീസ് ചെയ്യുന്ന ദൃശ്യം 2 , വരുന്ന ജൂലൈ ഒന്ന് മുതൽ ഗൾഫിലും റിലീസ് ചെയ്യും. സിംഗപ്പൂരിലെ ഗോൾഡൻ വില്ലേജ് മൾട്ടിപ്ലക്സുകളിൽ ജൂൺ 26 ശനിയാഴ്ച മുതൽ ആണ് ദൃശ്യം 2 പ്രദർശനം ആരംഭിക്കുക. ഗൾഫിൽ വലിയ റിലീസ് ആയി തന്നെ ദൃശ്യം 2 എത്തുമെന്ന് ചിത്രത്തിന്റെ വിതരണം എടുത്ത ഫാർസ് ഫിലിംസ് ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ തീയേറ്ററുകൾ അടുത്ത മാസം തുറക്കുകയാണ് എങ്കിൽ ദൃശ്യം 2 ഇവിടെയും റിലീസ് ചെയ്യുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകരും സിനിമാ പ്രേമികളും. പത്തു കോടി രൂപയ്ക്കു ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം അമ്പതു കോടിയിൽ അധികം ബിസിനസ് ആണ് നടത്തിയത്. മാത്രമല്ല, ഈ ചിത്രം തെലുങ്കു, ഹിന്ദി, കന്നഡ, ചൈനീസ്, കൊറിയൻ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയുമാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.