മലയാള സിനിമാ ചരിത്രത്തിലെ സകലമാന യൂട്യൂബ് റെക്കോർഡുകളും തിരുത്തിയെഴുതിക്കൊണ്ട് തരംഗമായി മാറുകയാണ് മോഹൻലാൽ നായകനായ ദൃശ്യം 2 എന്ന ചിത്രത്തിന്റെ ട്രൈലെർ. ഇന്നലെ വൈകുന്നേരം ഒഫീഷ്യലായി റിലീസ് ചെയ്ത ഈ ട്രൈലെർ വമ്പൻ പ്രേക്ഷക പ്രശംസയാണ് നേടിയത്. അതിനൊപ്പം ഇപ്പോഴിതാ ആദ്യമായി 5 മില്യൺ യൂട്യൂബ് വ്യൂസ് ഒരു ദിവസം കൊണ്ട് നേടുന്ന മലയാള സിനിമാ ട്രൈലെർ എന്ന റെക്കോർഡ് ആണ് ദൃശ്യം 2 നേടിയെടുത്തത്. 24 മണിക്കൂർ കൊണ്ട് 5.67 മില്യൺ വ്യൂസ് ആണ് ഈ ട്രൈലെർ യൂട്യൂബിൽ നിന്ന് മാത്രം നേടിയത്. ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ ടീസർ 24 മണിക്കൂർ കൊണ്ട് നേടിയ 4.68 മില്യൺ യൂട്യൂബ് വ്യൂസ് എന്ന റെക്കോർഡാണ് ദൃശ്യം 2 ട്രൈലെർ തകർത്തെറിഞ്ഞത്. മോഹൻലാലിന്റെ തന്നെ ലൂസിഫർ ട്രൈലെർ, മരക്കാർ ട്രൈലെർ എന്നിവയാണ് ഈ റെക്കോർഡുകളിൽ ടോപ് 5 ലിസ്റ്റിൽ ഇടം പിടിച്ച മറ്റു ട്രൈലെറുകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ മാത്രം ഒട്ടേറെ റെക്കോർഡുകളാണ് മോഹൻലാൽ സൃഷ്ടിച്ചത്. മലയാളത്തിലെ ഏറ്റവും കൂടുതൽ ഫേസ്ബുക് ലൈക്സ്, റീട്വീറ്സ് കിട്ടിയ സിനിമാ പോസ്റ്റർ ആയി മോഹൻലാലിന്റെ ആറാട്ടു പോസ്റ്റർ മാറിയപ്പോൾ, ബുക്ക് മൈ ഷോ ആപ്പിൽ ഏറ്റവും ആദ്യം 100k പ്രേക്ഷകരുടെ കാത്തിരിപ്പു രേഖപെടുത്തിയ മലയാള ചിത്രമെന്ന റെക്കോർഡ് അദ്ദേഹത്തിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം നേടിയെടുത്തു. ഏതായാലൂം ദൃശ്യം 2 എന്ന ചിത്രം ഫെബ്രുവരി പത്തൊന്പതിന് ആമസോൺ പ്രൈം റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ എത്തും. ജീത്തു ജോസഫ് ഒരുക്കിയ ഈ ചിത്രം മലയാള സിനിമയിലെ നാഴികക്കല്ലായി മാറിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗമാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.