ഇപ്പോൾ ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം തുടങ്ങിയ ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ- ജീത്തു ജോസഫ് ടീമിന്റെ ദൃശ്യം 2 എന്ന ചിത്രം കണ്ട സിനിമാ പ്രേമികളുടെ പ്രശംസാ വാക്കുകളാണ്. ദൃശ്യം 2 അടിസ്ഥാനമാക്കിയുള്ള രസകരമായ ട്രോളുകളും നിരൂപണങ്ങളും സോഷ്യൽ മീഡിയ ഭരിച്ചു കൊണ്ട് മുന്നിൽ തന്നെയുണ്ട്. മലയാളികൾ മാത്രമല്ല, കേരളത്തിന് പുറത്തുള്ള ദക്ഷിണേന്ത്യൻ സിനിമാ പ്രേക്ഷകരും, ഉത്തരേന്ത്യൻ സിനിമാ പ്രേക്ഷകരും, ഇന്ത്യൻ സിനിമകളെ സ്നേഹിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന വിദേശികളായ സിനിമാ പ്രേക്ഷകരുമെല്ലാം ദൃശ്യം 2 എന്ന ചിത്രത്തിന് നൂറിൽ നൂറു മാർക്ക് നൽകുകയാണ്. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും മികച്ച രണ്ടാം ഭാഗമെന്ന് ഈ ചിത്രത്തെ ഉത്തരേന്ത്യൻ സിനിമാ പ്രേമികളടക്കം വിശേഷിപ്പിക്കുമ്പോൾ ഈ ചിത്രം കണ്ട വിദേശ നിരൂപകർ ലോക സിനിമയിലെ തന്നെ മികച്ച രണ്ടാം ഭാഗങ്ങളുടെ ഒപ്പമാണ് ദൃശ്യം 2 നെ ചേർത്ത് വെക്കുന്നത്. ഈ ചിത്രം രചിച്ചു സംവിധാനം ചെയ്ത ജീത്തു ജോസഫിന്റെ മികവിന് കയ്യടി കൊടുക്കുന്ന പ്രേക്ഷകർ, മോഹൻലാൽ എന്ന നടൻ കാഴ്ച വെച്ച ഗംഭീര പ്രകടനത്തിനും പ്രശംസ ചൊരിയുകയാണ്. ഇപ്പോഴിതാ ദൃശ്യം 2 എന്ന ചിത്രത്തിന്റെ വിജയം ഒരു കൂട്ടം സിനിമാ പ്രേമികൾ ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള മണാലിയിൽ വെച്ചാഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഈ സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് സംവിധായകൻ ജീത്തു ജോസഫും മുന്നോട്ടു വന്നിട്ടുണ്ട്. ഒരു കൂട്ടം സിനിമാ പ്രേമികൾ, മോഹൻലാലിന്റെ ചിത്രം പതിച്ച ദൃശ്യം 2 പോസ്റ്ററുമേന്തി ഈ ചിത്രത്തിന്റെ വിജയം ആഘോഷിക്കുന്നത്, മണാലിയിലെ മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകളിൽ വെച്ചാണ്. ആദ്യമായാണ് ഒരു മലയാള ചിത്രത്തിന് ഇന്ത്യ മുഴുവൻ ഇത്ര വലിയ സ്വീകരണവും ആഘോഷവും പ്രശംസയും ലഭിക്കുന്നത്. പ്രേക്ഷകരുടെ ഭാഷയും പ്രായവും ദേശവുമെല്ലാം മറികടന്നു ഒരു ചിത്രം ഇന്ത്യ മുഴുവൻ തരംഗമായി മാറുന്ന അഭൂതപൂർവമായ കാഴ്ചയാണ് നമ്മുടെ മുന്നിൽ ഇപ്പോൾ അരങ്ങേറുന്നത്. ആമസോൺ പ്രൈം റിലീസായി ഫെബ്രുവരി പതിനെട്ടിനാണ് ദൃശ്യം 2 റിലീസ് ചെയ്തത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.