മലയാളത്തിലെ മഹാവിജയങ്ങളിൽ ഒന്നായ ദൃശ്യം 2 എന്ന മോഹൻലാൽ ചിത്രത്തിന്റെ ബോളിവുഡ് റീമേക് ആരംഭിച്ചു എന്ന വാർത്തയാണ് ഇപ്പോൾ വരുന്നത്. മലയാളത്തിൽ ആദ്യമായി അമ്പതു കോടി ക്ലബിൽ എത്തിയ മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം. ചൈനീസ് ഉൾപ്പെടെ ആറു ഭാഷകളിൽ റീമേക് ചെയ്ത ഈ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 കഴിഞ്ഞ വർഷമാണ് റിലീസ് ചെയ്തത്. നേരിട്ടുള്ള ഒറ്റിറ്റി റിലീസ് ആയി ആമസോൺ പ്രൈമിൽ എത്തിയ ഈ ചിത്രം ആഗോള തലത്തിൽ വരെ സൂപ്പർ ഹിറ്റായി മാറി. ആമസോണിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട മലയാള ചിത്രം എന്ന റെക്കോർഡ് നേടിയ ദൃശ്യം 2, ഐ എം ഡി ബി റേറ്റിംഗ് ഉൾപ്പെടയുള്ള എല്ലാത്തിലും മലയാളത്തിൽ നിന്ന് ഏറ്റവും മുന്നിലെത്തിയ ചിത്രമാണ്. അതിനു ശേഷം ഈ ചിത്രത്തിന്റെ തെലുങ്കു, കന്നഡ റീമേക്കുകൾ സംഭവിച്ചിരുന്നു.
ഇപ്പോൾ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്കും ആരംഭിച്ചു എന്ന് മാത്രമല്ല, അതിലെ പ്രധാന താരങ്ങളായ ബോളിവുഡ് സൂപ്പർ സ്റ്റാർ അജയ് ദേവ്‌ഗൺ, നായികാ താരമായ ശ്രിയ ശരൺ എന്നിവർ ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്യുകയും ചെയ്തു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. തബു, ഇഷിതാ ദത്ത എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് പഥക് ആണ്. ഇപ്പോൾ മുംബൈയിൽ ആരംഭിച്ച ഈ ചിത്രം ഇനി ഗോവയിൽ ആണ് ചിത്രീകരിക്കുക. മലയാളത്തിൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്‌കുട്ടി എന്ന നായക കഥാപാത്രം ഹിന്ദിയിൽ എത്തുന്നത് വിജയ് എന്ന പേരിലാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയാണ് ഈ ചിത്രം ഹിന്ദിയിൽ ഒരുക്കുന്ന സംവിധായകൻ അഭിഷേക് പഥക്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.