ഈ വർഷം റീലീസ് ആയ മലയാള ചിത്രങ്ങളിൽ ഏറ്റവും വലിയ പ്രേക്ഷക- നിരൂപക പ്രശംസയും ആഗോള വിജയവും നേടിയെടുത്ത ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ദൃശ്യം 2. ജീത്തു ജോസഫ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആമസോണ് പ്രൈം റിലീസ് ആയാണ് പുറത്തു വന്നത്. ഈ ചിത്രത്തിന് അവർ നൽകിയ തുക അന്ന് പുറത്തു വിട്ടിരുന്നില്ല. ഇപ്പോഴിതാ, ഒറ്റിറ്റി ഗ്ലോബൽ എന്ന പ്രമുഖ ടീം ആ വിവരങ്ങൾ പുറത്തു വിട്ടിരിക്കുകയാണ്. ഒടിടി റിലീസുകൾ സംബന്ധിച്ച ഓരോ വിവരങ്ങളും പുറത്തു വിടുന്ന ഓണ്ലൈന് ടീമാണ് ഒടിടി ഗ്ലോബൽ. ദൃശ്യം 2 എന്ന ചിത്രം ആമസോണ് പ്രൈം വാങ്ങിച്ചത് 30 കോടി രൂപ നല്കിയാണെന്നു അവർ പുറത്തു വിട്ട കണക്കുകൾ പറയുന്നു.
ഒരു മലയാള സിനിമക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡിജിറ്റൽ റൈറ്റ്‌സ് ആണ് ഇത്. ഇത് കൂടാതെ 10 കോടി രൂപക്ക് മുകളിൽ നൽകി ഏഷ്യാനെറ്റ് ഈ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സും നേടിയിട്ടുണ്ട്. ഇപ്പോൾ തെലുങ്കിൽ റീമേക് ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി 19 നാണ് റീലീസ് ചെയ്തത്. റിലീസ് ചെയ്ത മാസത്തിൽ ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ പേർ കണ്ട ഒടിടി ചിത്രങ്ങളുടെ ലിസ്റ്റിൽ രണ്ടാം സ്ഥാനം നേടിയെടുക്കാനും ഈ മോഹൻലാൽ ചിത്രത്തിന് സാധിച്ചു. ഇതിനു ഒരു മൂന്നാം ഭാഗം കൂടി ഉണ്ടാവുമെന്നും ജീത്തു ജോസഫ് സൂചിപ്പിച്ചിട്ടുണ്ട്. 27 കോടി നേടിയ മരക്കാർ അറബിക്കടലിന്റെ സിംഹം, 13.5 കോടി നേടിയ ലുസിഫെർ എന്നിവയാണ് ഏറ്റവും കൂടുതൽ ഒടിടി റൈറ്റ്‌സ് നേടിയ മറ്റു മലയാള ചിത്രങ്ങൾ. ഇവ രണ്ടും തീയേറ്റർ റിലീസ് കഴിഞ്ഞു 50 ദിവസത്തിനു ശേഷം മാത്രം ഒടിടി സ്‌ട്രീമിംഗ് എന്ന വ്യവസ്ഥയിൽ ഡിജിറ്റൽ റൈറ്റ്‌സ് വിറ്റ ചിത്രങ്ങളാണ്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.