നാല് വർഷങ്ങൾക്കു മുൻപ് വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വർഗ്ഗ രാജ്യം എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികാ വേഷം ചെയ്തു കൊണ്ടാണ് റീബ മോണിക്ക ജോൺ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അതിനു മുൻപ് 2013 ൽ മിടുക്കി എന്ന മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയിൽ സെക്കന്റ് റണ്ണറപ് ആയും റീബ ശ്രദ്ധ നേടിയിരുന്നു. ജേക്കബിന്റെ സ്വർഗ്ഗ രാജ്യത്തിന് ശേഷം നീരജ് മാധവിന്റെ നായികയായി പൈപ്പിൻ ചുവട്ടിലെ പ്രണയം, തമിഴിൽ ജാറുഗണ്ടി, മലയാളത്തിൽ നിവിൻ പോളിയോടൊപ്പം മിഖായേൽ, കന്നടയിൽ സകലകലാ വല്ലഭ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച റീബയുടെ കരിയറിലെ വഴിത്തിരിവായത് ദളപതി വിജയ് നായകനായ ആറ്റ്ലിയുടെ തമിഴ് ചിത്രം ബിഗിലിലെ നായികാ വേഷമാണ്. ആ ചിത്രത്തിലെ നായികമാരിലൊരായ, ആസിഡ് ആക്രമണത്തിന് ഇരയായ ഫുട്ബോൾ കളിക്കാരിയുടെ കഥാപാത്രം അതിഗംഭീരമായി തന്നെ ചെയ്ത റീബക്ക് വലിയ പ്രേക്ഷക- നിരൂപക പ്രശംസയാണ് ലഭിച്ചത്. പിന്നീട് ടോവിനോ തോമസിനൊപ്പം ഫോറൻസിക് എന്ന മലയാള ചിത്രത്തിലും റീബ അഭിനയിച്ചു.
ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ സംവാദത്തിനിടെ റീബ പറയുന്നത് ഫഹദ് ഫാസിൽ, സൗബിൻ ഷാഹിർ എന്നിവരുടെയൊപ്പം അഭിനയിക്കുക എന്നതാണ് തന്റെ സ്വപ്നമെന്നാണ്. മഴൈയിൽ നനൈഗിറെൻ, എഫ് ഐ ആർ എന്നീ തമിഴ് ചിത്രങ്ങളാണ് റീബ അഭിനയിച്ചു ഇനി റിലീസ് ചെയ്യാനുള്ളത്. പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള റീബ മോണിക്ക ജോൺ പ്രശസ്ത നടി അനു ഇമ്മാനുവലിന്റെ അടുത്ത ബന്ധു കൂടിയാണ്. ഏതായാലും മലയാള സിനിമയിൽ ഈ നടിയെ ഇനിയും കൂടുതൽ കാണാൻ കഴിയും ഏന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഫോട്ടോ കടപ്പാട്: Instagram
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.