മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ തന്റെ ആരാധകരോട് കാണിക്കുന്ന സ്നേഹവും കരുതലും വളരെ പ്രശസ്തമാണ്. തന്റെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ആരാധകർക്ക് വേണ്ടി സമയം മാറ്റിവെക്കുന്ന അദ്ദേഹം തന്നെ തേടി വരുന്ന ആരാധകരെ ഒരിക്കലും നിരാശപ്പെടുത്താറുമില്ല. അവർ തന്റെ കൂട്ടുകാരും കൂടെപ്പിറപ്പുകളുമാണ് എന്നാണ് അദ്ദേഹം എന്നും പറഞ്ഞിട്ടുള്ളത്. പലപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യുന്ന സമയത്തു പോലും ആരാധകർക്ക് വേണ്ടി സമയം കണ്ടെത്തി, ഭക്ഷണം പോലും കഴിക്കാതെ, യാതൊരു പരാതിയും പരിഭവവും കൂടാതെ ഒരു ആയിരകണക്കിന് ആരാധകർക്കൊപ്പം ഒറ്റക്കൊറ്റക്ക് ഫോട്ടോ എടുക്കാൻ നിൽക്കുന്ന മോഹൻലാലിനെ കണ്ടിട്ടുണ്ട് മലയാളികൾ. അവരെ അകറ്റി നിർത്താതെ, തന്നോട് ചേർത്ത് പിടിച്ചു വിശേഷങ്ങൾ തിരക്കുന്ന മോഹൻലാൽ മലയാളത്തിലെ ഏറ്റവും ആരാധകരുള്ള താരം ആയതും അവരുടെ ചങ്കിടിപ്പായതിലും അത്ഭുതമില്ല. ഇപ്പോഴിതാ ശാരീരിക വൈകല്യമുള്ള സനിൽ എന്ന മോഹൻലാൽ ആരാധകനും സ്വപ്ന സാഫല്യം ലഭിച്ചിച്ചിരിക്കുകയാണ്. അതും മറ്റാർക്കും ലഭിക്കാത്ത ഒരു സൗഭാഗ്യം.
ഒടിയൻ എന്ന ചിത്രത്തിന്റെ പാലക്കാടു ഷെഡ്യൂൾ തീരുന്ന ദിവസമായിരുന്നു മോഹൻലാൽ തന്റെ ആരാധർക്ക് അനുവദിച്ച ദിവസം. അന്നും പതിവുപോലെ തന്നെ ആയിരകണക്കിന് ആരാധകർ അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തു. എന്നാൽ ശാരീരിക വൈകല്യമുള്ള സനിൽ എന്ന ചെറുപ്പക്കാരന് അവിടെ സമയത്തിന് എത്താൻ കഴിയാത്തതു മൂലം മോഹൻലാലിനെ പറഞ്ഞ സ്ഥലത്തു വെച്ച് കാണാൻ കഴിഞ്ഞില്ല. എന്നാലും പ്രതീക്ഷയോടെ ലാലേട്ടൻ താമസിക്കുന്ന ഹോട്ടലിൽ ചെന്ന സനിലിനു മോഹൻലാൽ പ്രത്യേകം സമയം അനുവദിച്ചു എന്ന് മാത്രമല്ല, ഇനി എപ്പോൾ വേണമെങ്കിലും, സനിൽ ആഗ്രഹിക്കുന്ന സമയത്തു ഒക്കെയും തന്നെ വന്നു കാണാൻ ഉള്ള അനുവാദവും കൊടുത്തു അദ്ദേഹം. സനിൽ വരച്ച ചിത്രങ്ങൾ കണ്ടു അദ്ദേഹം സനിലിനെ അഭിന്ദിക്കുകയും ചെയ്തു.
ആ ദിവസത്തെ തന്റെ അനുഭവം സനിൽ ഒരു ഫേസ്ബുക് കുറിപ്പായി ഇട്ടതു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞു. തിരിച്ചു പോരുമ്പോഴും ലാലേട്ടനൊത്തുള്ള ആ കുറച്ചു നിമിഷങ്ങള്‍ മാത്രമായിരുന്നു തന്റെ മനസിൽ എന്നും , തന്റെ ചങ്കല്ല ചങ്കിടിപ്പാണ് ലാലേട്ടൻ എന്നും പറഞ്ഞാണ് സനിൽ നിർത്തുന്നത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.