സൂപ്പർ ഹിറ്റ് ജോഡിയായ മോഹൻലാൽ- രഞ്ജിത് ടീം ഒന്നിച്ച ഡ്രാമാ എന്ന ചിത്രം നാളെ കേരളത്തിലെ തീയേറ്ററുകളിൽ എത്തുകയാണ്. കുറേ നാളുകൾക്കു ശേഷം മോഹൻലാൽ മുഴുനീള കോമഡി കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡ്രാമ. രഞ്ജിത് തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം ഏകദേശം മുഴുവനായും ലണ്ടനിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. രാജഗോപാൽ എന്ന് പേരുള്ള ഒരു ഫ്യൂണറൽ ഡയറക്ടർ ആയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഡ്രാമാ എന്ന ചിത്രം നിങ്ങളെ ഒരുപാട് ചിരിപ്പിക്കും എന്നും അതോടൊപ്പം തന്നെ ഒരു മികച്ച സന്ദേശവും നിങ്ങൾക്ക് നൽകുമെന്നും മോഹൻലാൽ പറയുന്നു. ഇന്ന് ഫേസ്ബുക് ലൈവിൽ വന്നു ഡ്രാമായെ കുറിച്ച് സംസാരിച്ചപ്പോൾ ആണ് മോഹൻലാൽ ഇത് പറഞ്ഞത്. ഇപ്പോൾ ഫാമിലി വെക്കേഷന്റെ ഭാഗമായി ഭാര്യയുമൊത്തു പോർച്ചുഗലിൽ ആണ് മോഹൻലാൽ.
ഡ്രാമായുടെ ഇത് വരെ പുറത്തു വന്ന രണ്ടു ടീസറുകളും ഒരു പ്രോമോ സോങ്ങും സൂപ്പർ ഹിറ്റാണ്. മോഹൻലാൽ തന്നെ ആലപിച്ച പ്രോമോ സോങ്ങിന് സംഗീതം നൽകിയിരിക്കുന്നത് വിനു തോമസ് ആണ്. ഈ ചിത്രത്തിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ലോ ഹൈപ്പിൽ ആണ് വരുന്നത് എങ്കിലും ഒരു മോഹൻലാൽ ചിത്രമായതു കൊണ്ട് തന്നെ മികച്ച റിലീസ് ആണ് ഡ്രാമയ്ക്കു ലഭിക്കുക എന്നുറപ്പാണ്. പുത്തൻ പണം, ലീല എന്നീ പരാജയ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത് ശക്തമായ ഒരു തിരിച്ചു വരവ് ലക്ഷ്യമിടുന്ന ചിത്രമാണ് ഡ്രാമാ. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം മോഹൻലാലിന്റെ ഈ വർഷത്തെ മൂന്നാമത്തെ റിലീസ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.