കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി രഞ്ജിത് ഒരുക്കിയ ഡ്രാമാ നാളെ മുതൽ പ്രദർശനം ആരംഭിക്കുകയാണ്. ലോ ഹൈപ്പിൽ വരുന്ന ചിത്രമായിട്ടു കൂടി കേരളത്തിൽ വമ്പൻ റിലീസ് ആണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കേരളത്തിൽ 150 സ്ക്രീനിൽ എത്തുന്ന ചിത്രം വെള്ളിയാഴ്ച മുതൽ ഇന്ത്യ മുഴുവൻ 250 സ്ക്രീനുകളിൽ എത്തും. മോഹൻലാൽ എന്ന താര ചക്രവർത്തിയുടെ താരമൂല്യം തന്നെയാണ് ഇത്രയും വലിയ റിലീസ് ഈ ചെറിയ ബജറ്റ് ചിത്രത്തിന് ലഭിക്കാൻ കാരണമായത്. വർണ്ണചിത്ര ഗുഡ് ലൈൻ പ്രൊഡക്ഷൻസ്, ലിലിപാഡ് മോഷൻ പിക്ചർസ് എന്നിവയുടെ ബാനറിൽ എം കെ നാസ്സർ, മഹാ സുബൈർ എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. രഞ്ജിത് തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം വമ്പൻ സാറ്റലൈറ്റ് റൈറ്റ് നേടി വാർത്ത സൃഷ്ടിച്ചിരുന്നു.
ഇതിന്റെ ടീസറുകളും മോഹൻലാൽ പാടിയ പ്രോമോ സോങ്ങും വലിയ ഹിറ്റായി മാറിയിരുന്നു. വിനു തോമസ് സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ദൃശ്യങ്ങൾ സമ്മാനിച്ചത് അഴഗപ്പനും ഈ ചിത്രം എഡിറ്റ് ചെയ്തത് പ്രശാന്ത് നാരായണനും ആണ്. ആശാ ശരത്, ടിനി ടോം, ബൈജു, ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, അരുന്ധതി നാഗ്, ജോണി ആന്റണി , കനിഹ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടുണ്ട് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കുറേ നാളുകൾക്കു ശേഷം മോഹൻലാൽ കോമഡി ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. വിദേശത്തു ചിത്രീകരിച്ചിരിക്കുന്ന ഡ്രാമാ രഞ്ജിത്തിന്റെ ഒരു വലിയ തിരിച്ചു വരവ് തന്നെയാവും എന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.