മലയാള സിനിമയിൽ ഏറ്റവും നന്നായി കോമഡി ചെയ്യുന്ന ഹീറോ ആരെന്ന ചോദ്യത്തിന് പണ്ടും ഇന്നും ഒരുത്തരമേ ഉള്ളു. അത് മോഹൻലാൽ എന്നാണ്. നായകന്മാർ ഹാസ്യം ചെയ്യാതെ നിന്നിരുന്ന ഒരു കാലത്തിൽ നിന്ന് സമ്പൂർണ്ണ ഹാസ്യ വേഷം ചെയ്യുന്ന നായകന്മാരിലേക്കു മലയാള സിനിമയെ കൈപിടിച്ച് നടത്തിയത് മോഹൻലാൽ എന്ന അത്ഭുത പ്രതിഭയുടെ അസാമാന്യമായ കോമഡി പെർഫോമൻസ് ആയിരുന്നു എന്ന് പറയാം. പ്രിയദർശൻ, സത്യൻ അന്തിക്കാട് എന്നിവർ മോഹൻലാലിലെ കോമേഡിയനെ വിസ്മയകരമായി ഉപയോഗിച്ചപ്പോൾ പിന്നീട് മലയാള സിനിമയിൽ, മുകേഷ്, ജയറാം, ദിലീപ് തുടങ്ങി ഹാസ്യ നായകന്മാരുടെ ഒരു വലിയ നിര തന്നെ ഉണ്ടായി. അതുവരെ ഹാസ്യം ചെയ്യാതിരുന്ന നായകന്മാർ വരെ മോഹൻലാൽ ഉണ്ടാക്കിയ ട്രെൻഡിൽ ഹാസ്യ വേഷങ്ങൾ ചെയ്യാൻ ശ്രമിച്ചു തുടങ്ങി എന്നതും ചരിത്രം. മോഹൻലാലിൻറെ ഹാസ്യ ചിത്രങ്ങളിൽ ഭൂരിഭാഗവും മലയാളത്തിലെ വമ്പൻ ഹിറ്റുകളും ആയി മാറി. ഇപ്പോഴിതാ ഒരു ഇടവേളയ്ക്കു ശേഷം മോഹൻലാൽ വീണ്ടും ഹാസ്യ നായകനായി എത്തുന്ന ഡ്രാമാ റിലീസിന് ഒരുങ്ങുകയാണ്.
ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ എത്തി കഴിഞ്ഞു. ഇന്ന് രാവിലെ പത്തു മണിക്ക് മോഹൻലാൽ തന്നെ പുറത്തു വിട്ട ഈ പോസ്റ്റർ സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കി കഴിഞ്ഞു. മോഹൻലാലിന്റെ തമാശയും ചിരിയും കുസൃതിയും എല്ലാം നിറഞ്ഞ ഒരു ഫീൽ ഗുഡ് കോമഡി ചിത്രമായിരിക്കും ഡ്രാമ എന്ന് രഞ്ജിത് പറഞ്ഞു കഴിഞ്ഞു. ഇപ്പോൾ പുറത്തു വന്നിരിക്കുന്ന പോസ്റ്ററിലും നമ്മുക്ക് കാണാം മലയാളികളുടെ മനസ്സ് കീഴടക്കിയ രസകരമായ, മോഹനമായ ലാൽ ഭാവങ്ങളിൽ ഒന്ന്. വളരെ യുവത്വം തുളുമ്പുന്ന രീതിയിലും സുന്ദരനായും കാണപ്പെടുന്ന മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത് രാജു എന്ന രാജഗോപാലിന്റെ വേഷമാണ്. നവമ്പർ ഒന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.