ഇതിനോടകം തന്നെ വലിയ വിവാദമായി മാറിയ ദേശീയ അവാർഡ് വിതരണം മറ്റ് തലങ്ങളിലേക്ക് കൂടി പോകുകയാണ്. രാഷ്ട്രപതി അവാർഡ് നൽകാത്തതിനെ തുടർന്ന് പരുപാടി ബഹിഷ്കരിച്ചവരെ എതിർത്തും അനുകൂലിച്ചും നിരവധി പോസ്റ്റുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ജോയ് മാത്യുവിന്റെയും സംവിധായകൻ ഡോക്ടർ ബിജുമായുള്ള ഈ വിഷയത്തിലുള്ള തർക്കമാണ് ഏറ്റവും അവസാനത്തേത്. ഭൂരിഭാഗവും വിട്ട് നിന്നപ്പോഴും യേശുദാസും സംവിധായകൻ ജയരാജുമെല്ലാം അവാർഡ് വാങ്ങിയത് ഇന്നലെ തന്നെ വലിയ വിമർശനം ഉയരാൻ കാരണമായി. ഇവരെയോർത്ത് ലജ്ജിക്കുന്നു എന്ന് സംവിധായകൻ സിബി മലയിൽ പറഞ്ഞതോടെയാണ് ആരംഭം. ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മി സംവിധായകൻ മേജർ രവി തുടങ്ങിയവർ രൂക്ഷമായ വിമർശനങ്ങളുമായി എത്തിയിരുന്നു അതിനിടെയാണ് ജോയ് മാത്യ യേശുദാസിനേയും ജയരാജിനെയും അനുകൂലിച്ച് പോസ്റ്റ് ഇട്ടതും. അതിനെ എതിർത്ത് ഡോക്ടർ ബിജു രംഗത്ത് എത്തിയതും.
അച്ചാർ കച്ചവടക്കാരിൽ നിന്നും അടിവസ്ത്ര വ്യാപാരികളിൽ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്കാരങ്ങൾ വങ്ങിക്കുന്നവർക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽ നിന്നും അവാർഡ് സ്വീകരിക്കാൻ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി എനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ജോയ് മാത്യു തന്റെ ഫേസ്‌ബുക്കിലൂടെ പറഞ്ഞത്. അവാർഡിന് വേണ്ടി ആവരുത് ചിത്രങ്ങൾ എടുക്കന്നത് എന്നും അദ്ദേഹം പോസ്റ്റിലൂടെ പറയുകയുണ്ടായി. എന്നാൽ ജോയ് മാത്യുവിനെതിരെ പോസ്റ്റുമായി സംവിധായകൻ ഡോക്ടർ ബിജുവും എത്തി. 2012ൽ താൻ ജൂറിയായിരിയ്ക്കേ അദ്ദേഹത്തിന്റെ ചിത്രത്തിന് അവാർഡ് ലഭിച്ചില്ല എന്ന കാരണത്താൽ തന്നെ വിളിച്ച് തെറി പറഞ്ഞ വ്യക്തിയാണ് ജോയ് മാത്യു എന്നും ബിജു പറയുകയുണ്ടായി. തെറിയോടൊപ്പം ജാതി അധിക്ഷേപവും നിറഞ്ഞ വാക്കുകൾ ആയിരുന്നു അന്ന് പ്രയോഗിച്ചത്. താൻ അന്ന് കൊടുത്ത കേസിൽ ജാമ്യം നേടിയ വ്യക്തിയാണ് ഇന്ന് ഇത്തരം പോസ്റ്റുകളുമായി എത്തുന്നത് എന്നാണ് ജോയ് മാത്യുവിന് മറുപടി നൽകി സംവിധായകൻ ബിജു പറയുന്നത്. ഇരുവരുടെയും തർക്കങ്ങളും മറുപടിയും ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു. ജോയ് മാത്യുവിന്റെ ഇതിനോടുള്ള മറുപടിക്ക് കൂടി കാത്തിരിക്കുകയാണ് പ്രേക്ഷക സമൂഹം
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.