[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തന്റെ വാക്കുകളെ വളച്ചൊടിച്ചു പുതിയ വാർത്ത ഉണ്ടാക്കരുത്; തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്ന് ടോവിനോ തോമസ്..!

മലയാള സിനിമയിൽ ജാതി വിവേചനമുണ്ടെന്നത് ഒരു തോന്നൽ മാത്രം ആണെന്നും അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ പലരുടെയും ഇത്തരം തോന്നലുകള്‍ മാറുമെന്നും പ്രമുഖ നടൻ ടോവിനോ തോമസ് പറഞ്ഞതായി ഇന്ന് മീഡിയ റിപ്പോർട്ടുകൾ വരുകയും ആ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകളാകുകയും ചെയ്തിരുന്നു.

താൻ പറയാത്ത വാചകങ്ങൾ ആണ് മാധ്യമങ്ങൾ നൽകിയത് എന്നും, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് എന്നും ടോവിനോ തോമസ് പറയുന്നു. താൻ പറഞ്ഞ കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനേ തനിക്കു കഴിയുകയുള്ളു എന്നും, മറ്റുള്ളവർ നടത്തിയ തെറ്റായ വാഖ്യാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തനിക്ക് കഴിയില്ല എന്നും ടോവിനോ തോമസ് ഓൺലുക്കേഴ്സ് മീഡിയയോട് പറഞ്ഞു.

അദ്ദേഹം ഷാർജയിൽ നടന്ന രാജ്യാന്തര പുസ്തക മേളയിൽ സംസാരിക്കവേ പറഞ്ഞ വാക്കുകൾ ഇങ്ങനെ, “ജാതി മതം നിറം അങ്ങനെയുള്ളതൊന്നും നമ്മുടെ മലയാള സിനിമയിൽ ഉണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇവിടെ അങ്ങനെ നിലനിൽക്കാൻ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നുമല്ല. തൊട്ടു കൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞു ഇനിയും ജീവിക്കാൻ പറ്റില്ല. 2019 ആണ് ഇപ്പോൾ.. 2020 ആവാൻ പോകുന്നു.. ഇവിടെ നമ്മൾ എല്ലാവരും മനുഷ്യൻ ആണെന്നും, ഏതു മതത്തിനേക്കാളും ജാതിയേക്കാളും രാഷ്ട്രീയത്തിനേക്കാളും വലുത് മനുഷ്യത്വം ആണെന്ന് നമ്മൾ ഓരോരുത്തരും മനസ്സിലാക്കി കൊണ്ടിരിക്കുന്ന സമയമാണിത്. ഇവിടെ വിവേചനത്തിന് സ്ഥാനമില്ല. വിവേചനം എന്നത് വിഡ്ഢിത്തരത്തിനു സമമാണ്. അത്രയേ പറയാൻ ഉള്ളു.. അതിൽ പരം ഒന്നും പറയാൻ ഇല്ല. “.. ഇതാണ് ടോവിനോ പറഞ്ഞ വാക്കുകൾ.

എന്നാൽ മീഡിയകൾ ഇത് റിപ്പോർട്ട് ചെയ്ത തരത്തിലുള്ള ആ വാക്കുകൾ ഒന്നും തന്നെ ടോവിനോ പറഞ്ഞിട്ടില്ല എന്നത് അദ്ദേഹം സംസാരിക്കുന്ന വീഡിയോയിൽ നിന്ന് തന്നെ വ്യക്തമാണ്.

webdesk

Recent Posts

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

3 weeks ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

1 month ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

2 months ago

ഫീൽ ഗുഡ് നിവിൻ പോളിയെ കണ്ട് മനസ്സ് നിറഞ്ഞ് പ്രേക്ഷകർ, ‘സർവ്വം മായ’ എല്ലായിടത്തും ഹൗസ് ഫുൾ

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…

2 months ago

ദിലീപ് കുറ്റവിമുക്തൻ, നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവില്ലെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…

3 months ago

രാജേഷ് മാധവന്റെ സംവിധാനത്തിൽ ഒരുങ്ങിയ “പെണ്ണും പൊറാട്ടും” IFFIയിലും IFFKയിലും പ്രദർശിപ്പിക്കും.

പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…

3 months ago

This website uses cookies.