മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ മലയാളത്തിൽ മാത്രമൊതുങ്ങി നിൽക്കാതെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളും ചെയ്ത് ഒരു പാൻ ഇന്ത്യൻ താരമായി മാറാനുള്ള ശ്രമത്തിലാണ്. ദുൽഖർ സൽമാന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ സീതാരാമം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫിസ് വിജയമായി മാറിയിരുന്നു. ഇപ്പോൾ തന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ്: റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റിന്റെ പ്രമോഷന്റെ തിരക്കിലാണ് ദുൽഖർ. അതിനിടയിൽ മാധ്യമങ്ങളുമായി നടത്തിയ അഭിമുഖത്തിൽ സീതാരാമത്തിലെ ദുൽഖർ സൽമാന്റെ പ്രകടനത്തെ, ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ റൊമാന്റിക് പ്രകടനവുമായി താരതമ്യം ചെയ്തപ്പോൾ അതിനു ദുൽഖർ സൽമാൻ നൽകിയ മറുപടി ശ്രദ്ധേയമായി. ഷാരൂഖ് ഖാനുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ദുൽഖർ സൽമാൻ പറയുന്നത്.
ഷാരൂഖ് ഖാന്‍ എന്ന വ്യക്തി എപ്പോഴും ഒരു പ്രചോദനമാണ് എന്ന് പറഞ്ഞ ദുൽഖർ സൽമാൻ, കരിയറിനെ കുറിച്ച് തനിക്ക് സംശയങ്ങള്‍ ഉണ്ടായപ്പോള്‍ അദ്ദേഹത്തെക്കുറിച്ച് ചിന്തിക്കുമായിരുന്നു എന്നും പറഞ്ഞു. അത്രയ്ക്ക് അതിശയകരമായ വ്യക്തിത്വത്തിന് ഉടമയാണ് ഷാറുഖ് എന്നാണ് ദുൽഖർ പറയുന്നത്. ആളുകളുമായി ഇടപെടുന്നതില്‍ ഷാരൂഖ് ഖാൻ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നും അദ്ദേഹവുമായി തന്നെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ദുൽഖർ സൽമാൻ വിശദീകരിക്കുന്നു. കാരണം ഒരേയൊരു ഷാരൂഖ് ഖാൻ മാത്രമേ ഉണ്ടാകു എന്നാണ് ദുൽഖർ പറയുന്നത്. ദുൽഖറിന്റെ പുതിയ ഹിന്ദി ചിത്രമായ ചുപ് റിലീസ് ചെയ്യാൻ പോകുന്നത് അടുത്തയാഴ്ചയാണ്. ആർ ബാൽകിയാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.