ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി ഇപ്പോൾ തന്റെ ആദ്യ മുഴുനീള മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്താണ് സണ്ണി ലിയോണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും രംഗീല എന്ന ചിത്രത്തിലൂടെയാണ് ഈ നടി മലയാളത്തിലെ തന്റെ ആദ്യ മുഴുനീള വേഷം ചെയ്യുന്നത്. ഗോവയിൽ ഷൂട്ടിംഗ് ആരംഭിച്ച ആ ചിത്രത്തിന്റെ സെറ്റിൽ നിന്നും നടൻ സലിം കുമാർ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തനിക്കൊപ്പം സണ്ണി ലിയോണി നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹ പോസ്റ്റ് ചെയ്തത്. എന്നാൽ ആ പോസ്റ്റിന്റെ അടിയിൽ അശ്ലീല കമന്റുകളും ആയി വന്ന ചിലർക്കെതിരെയുള്ള , നടി അഞ്ജലി അമീറിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്.
ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം തനിക്കു ഒരുപാട് സന്തോഷവും മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും തോന്നി എന്ന് അഞ്ജലി അമീർ പറയുന്നു. എന്നാൽ ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി എന്നും തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ തനിക്കു പറയുവാനുള്ളത് എന്താണെന്നും അവർ കുറിച്ചു. പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും സണ്ണി ലിയോണി എന്ന നടിക്ക് കിട്ടുന്ന പേയ്‌മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ് എന്നും ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ എന്നും അഞ്ജലി അമീർ പറയുന്നു. സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ നമ്മൾ ഇവിടെയും ആവര്‍ത്തിക്കരുത് എന്നും സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ എന്നും അഞ്ജലി അമീർ ആശംസിക്കുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.