വിക്രം വേദ എന്ന ഒരൊറ്റ ചിത്രം മതിയാവും സാം സി. എസ് എന്ന ഈ സംഗീത സംവിധായകനെ പ്രേക്ഷകർക്ക് തിരിച്ചറിയാൻ. ഒരോറ്റ ചിത്രം കൊണ്ട് ലോകം മുഴുവനും അറിയപ്പെട്ട സംഗീതജ്ഞനാണ് മലയാളി കൂടിയായ സാം. മൂന്നാറിലായിരുന്നു സാമിന്റെ ജനനം എങ്കിലും പ്രവർത്തന മേഖലയായ സംഗീതവുമായി സാം ചെന്നൈയിലും മറ്റുമായിരുന്നു. പിന്നീട് 2016 ൽ കടലൈ എന്ന ചിത്രത്തിലൂടെയാണ് സാം സിനിമയിലേക്ക് എത്തുന്നത്. ആദ്യ ചിത്രത്തിലെ അദ്ദേഹത്തിന്റെ സംഗീതം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു പിന്നീട് അദ്ദേഹം ചെയ്ത ചിത്രങ്ങൾ രണ്ടും വിജയ് സേതുപതി നായകനായവ ആയിരുന്നു. പുരിയാത പുതിരും വിക്രം വേദയും. ആദ്യ മൂന്ന് ചിത്രങ്ങൾ കൊണ്ട് തന്നെ സാം തമിഴ് സിനിമയിലിലെ തിരക്കുള്ള സംഗീത സംവിധായകനായി. വികാരം വേദിയിലെ ഗാനത്തിനൊപ്പം ചിത്രത്തിലെ പശ്ചാത്തല സംഗീതവും ആരാധകർ ആവേശമാക്കി. ഈ അടുത്ത വർഷങ്ങളിൽ ഏറ്റവും അധികം തരംഗം സൃഷ്ടിച്ചവ എന്ന് തന്നെ പറയാം. പിന്നീടാണ് സാം മലയാളത്തിലേക്ക് എത്തുന്നത്.
കേരളത്തിലാണ് ജനിച്ചതെങ്കിലും ആദ്യമായി മലയാളത്തിലേക്ക് എത്തുന്നത് ഒടിയനിലൂടെയാണ്. ചിത്രത്തിന്റെ കഥ കേട്ട താൻ സത്യത്തിൽ വളരെയധികം ചിത്രത്തിലേക്ക് ആകർഷിക്കപ്പെട്ടു എന്നാണ് സാം പറയുന്നത്. ഇത്തരമൊരു ചിത്രത്തിൽ താൻ ആദ്യമായാണ് സംഗീതം ചെയ്യുന്നത്. വളരെ വ്യത്യസ്തവും പല കാലഘട്ടങ്ങളിലും കടന്നു പോകുന്ന കഥ. ചിത്രത്തിനായി മോഹൻലാൽ എടുത്ത കഷ്ടപ്പാടുകൾ കുറിച്ച് വാചാലനായ സാം തമിഴിൽ ഒരു ചിത്രം രജനി സാറിനോടൊപ്പം ചെയ്യുന്ന പോലെയാണ് മലയാളത്തിൽ മോഹൻലാലിനൊപ്പം ചെയ്യുന്നത് എന്നും കൂട്ടിച്ചേർത്തു. അതിനാൽ തന്നെ മറ്റ് ചിത്രങ്ങൾ മാറ്റി വച്ചാണ് താൻ ഈ ചിത്രത്തിൽ എത്തിയതെന്നും ആദ്യ ചിത്രം തന്നെ മോഹനലാലിനൊപ്പം ആയതിൽ അഭിമാനമുണ്ടെന്നും സാം പറയുകയുണ്ടായി. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സാം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒടിയനിലെ സംഗീത സംവിധാനം എം. ജയചന്ദ്രനാണ് ഒരുക്കുന്നത്. സാം ചെയ്‌ത ചിത്രത്തിലെ പശ്ചാത്തല സംഗീതം മാത്രമാണ് ഇതുവരെയും പുറത്ത് വന്നിട്ടുള്ളത്. ചിത്രത്തിലെ സാം ചെയ്ത ടൈറ്റിൽ സോങ് ഇതുവരെയും വലിയ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.
ജയ ജയ ജയ ജയഹേ, ഗുരുവായൂരമ്പല നടയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകനും, വാഴ എന്ന ചിത്രത്തിന്റെ രചയിതാവുമായ വിപിൻ ദാസ്…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ വമ്പൻ ഹിറ്റുകളിലൊന്നായ വല്യേട്ടൻ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക്. 24 വര്ഷങ്ങള്ക്ക് ശേഷം റീ റിലീസ് ചെയ്യുന്ന…
ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളായ രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ സംവിധായകൻ ജിത്തു മാധവന്റെ പുതിയ ചിത്രത്തിൽ നായകനാവാൻ മോഹൻലാൽ…
പ്രശസ്ത സംവിധായകനായ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ആനന്ദ് ശ്രീബാല എന്ന ചിത്രമാണ് ഇന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം "ബറോസ്- നിധി കാക്കും ഭൂതം" റിലീസ് തീയതി പുറത്ത്. കുട്ടികൾക്കായുള്ള…
പ്രശസ്ത സംവിധായകൻ മഹേഷ് നാരായണൻ ഒരുക്കുന്ന ബിഗ് ബജറ്റ് മൾട്ടി സ്റ്റാർ ചിത്രത്തിന്റെ ഷൂട്ടിംഗ് നവംബർ പതിനാറിന് ശ്രീലങ്കയിൽ ആരംഭിക്കും.…
This website uses cookies.