അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്‌സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ലോഡ് ലിവിംഗ്‌സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്‍ കുഞ്ചാക്കോ ബോബനാണ്.അനില്‍ രാധാകൃഷ്ണന്റെ നാലാമത്തെ ചിത്രമാണിത്. മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലക്ടർ ബ്രോ പ്രശാന്ത് നായരും അനിൽ രാധാകൃഷ്ണൻ മേനോനും ചേർന്നാണ് ചിത്രത്തിന്റെ രചന. മറ്റു ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ അതു പോലെ ദിവാന്‍ജിമൂലയില്‍ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
കുഞ്ചാക്കോ ബോബൻ, നൈലാ ഉഷ, സിദ്ദിഖ്, നെടുമുടി വേണു, വിനായകൻ, നിർമൽ ബാലാജി , ഹരീഷ്, സുധീർ കരമന, ടിനി ടോം എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഉണ്ടാകുമെന്നാണ് സൂചന. കസ്തൂരിമാന്‍ എന്ന ചിത്രത്തിലെ സാജന്‍ ജോസഫ് എന്ന കാഥാപാത്രമായി തന്നെയാണ് ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുക.
സപ്തമശ്രീ തസ്‌കര എന്ന ചിത്രത്തിലെ നെടുമുടി വേണുവിന്റെ നോബിളേട്ടന്‍, സുധീര്‍ കരമനയുടെ ലീഫ് വാസു എന്നിവര്‍ക്കൊപ്പം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് എന്ന ചിത്രത്തിലെ ടിനി ടോമിന്റെ കഥാപാത്രവും ദിവാന്‍ജിമൂലയിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
മാര്‍സ് ഇന്റര്‍ നാഷണലിന്റെ ബാനറില്‍ മസൂദ് മുഹമ്മദും സഫീര്‍ അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ആക്ഷൻഹീറോ ബിജുവിന്റെ ഛായാഗ്രഹണം നിർവഹിച്ച അലെക്സ് ജെ. പുളിക്കലാണ് ഈ ചിത്രത്തിനും ക്യാമറ ചലിപ്പിക്കുക.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.