മലയാള സിനിമയിലെ ഒരുകാലത്തെ പ്രശസ്ത നടിമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ബാലതാരം ആയി സിനിമയിൽ വന്ന ഈ നടി ജനപ്രിയ നായകൻ ദിലീപിന്റെ കൂടെ കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിൽ സജീവമായി. അതിനു ശേഷം മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും ദിവ്യ ഉണ്ണി അഭിനയിച്ചു. മികച്ച അഭിനയവും സൗന്ദര്യവും ഈ നടിക്ക് ഒട്ടേറെ ആരാധകരെ നേടിക്കൊടുത്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ച ദിവ്യ ഉണ്ണി ഇപ്പോൾ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് ഇട്ട സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ ആണ് ദിവ്യ ഉണ്ണി പങ്കു വെച്ചിരിക്കുന്നത്. അമ്മയ്ക്കും മകള്‍ക്കും ഭര്‍ത്താവിനുമൊപ്പമുള്ള ഈ നടിയുടെ ചിത്രങ്ങൾ ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയെടുക്കുകയാണ്. ദിവ്യ ഉണ്ണിക്കു ആശംസകൾ നേർന്നു കൊണ്ട് ആരാധകരും രംഗത്ത് വരുന്നുണ്ട്. 2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യ ഉണ്ണി രണ്ടാമത് വിവാഹിതയായത്. അമേരിക്കയിലെ ഹൂസ്റ്റണിൽ എൻജിനീയർ ആയ അരുൺ ആണ് ദിവ്യ ഉണ്ണിയുടെ ഭർത്താവു. തന്റെ ആദ്യ വിവാഹബന്ധം ദിവ്യ ഉണ്ണി വേർപ്പെടുത്തിയത് 2017 ഇൽ ആണ്. ആദ്യ ബന്ധത്തിലെ രണ്ടു കുട്ടികളും ഇപ്പോൾ ദിവ്യ ഉണ്ണിയുടെ ഒപ്പം തന്നെയാണ് ഉള്ളത്. എന്തായാലും മൂന്നാമതും അമ്മയാവാൻ തയ്യാറെടുക്കുന്ന നടിക്ക് ആശംസകളുമായി ഒട്ടേറെ പേര് രംഗത്ത് വരുന്നുണ്ട്. 2000 ത്തിനു ശേഷം എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ആണ് ദിവ്യ ഉണ്ണി മലയാളത്തിൽ മടങ്ങി എത്തിയത്. അതിനു ശേഷം വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ ഈ നടി അഭിനയിച്ചിട്ടുള്ളു.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.