മലയാളി പ്രേക്ഷകരുടെ ഇഷ്ട നായികമാരിൽ ഒരാളായിരുന്നു ദിവ്യ ഉണ്ണി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള ഈ നടി മിനി സ്ക്രീനിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ തന്റെ കുഞ്ഞു മകളുടെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി. ഐശ്വര്യ എന്നാണ് ദിവ്യ ഉണ്ണിയുടെ കുഞ്ഞിന്റെ പേര്. നേരത്തെ അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട്, വളകാപ്പു ചടങ്ങിന്റെ ചിത്രങ്ങളുമായി ഈ നടി സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റ് വളരെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോൾ തന്റെ മൂന്നാമത്തെ കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങളാണ് ദിവ്യാ ഉണ്ണി പുറത്തു വിട്ടിരിക്കുന്നത്. രണ്ടു വർഷം മുൻപ്, 2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യ ഉണ്ണി രണ്ടാമത് വിവാഹം കഴിച്ചത്. അമേരിക്കയിലെ ഹൂസ്റ്റണിൽ എൻജിനീയർ ആയ അരുൺ ആണ് ദിവ്യ ഉണ്ണിയുടെ ഭർത്താവ്.
2017 ഇൽ ആണ് തന്റെ ആദ്യ വിവാഹബന്ധം ദിവ്യ ഉണ്ണി വേർപ്പെടുത്തിയത്. ആദ്യ ബന്ധത്തിൽ രണ്ടു കുട്ടികളാണ് ഈ നടിക്കുള്ളത്. ആ കുട്ടികളും ഇപ്പോൾ ദിവ്യക്കൊപ്പമുണ്ട്. ബാലതാരം ആയി സിനിമയിൽ വന്ന ദിവ്യ ഉണ്ണി കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലൂടെ നായികാ വേഷം ചെയ്തു കൊണ്ട് മലയാളത്തിൽ പ്രശസ്തയായി. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങിയ മലയാളത്തിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെ നായികയായും ഈ നടിയഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ച നടിയാണ് ദിവ്യ. 2000 ത്തിനു ശേഷം എട്ടു വർഷത്തെ ഇടവേള കഴിഞ്ഞു ദിവ്യ അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയിരുന്നു എങ്കിലും ഒട്ടേറെ ചിത്രങ്ങളിൽ പിന്നീട് അഭിനയിച്ചിട്ടില്ല.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.