ഷെയ്ൻ നിഗത്തിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇഷ്‌ക്ക്. എങ്ങും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം വലിയ വിജയത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആൻ ശീതലാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തെ പ്രശംസിച്ച് ഒരുപാട് സിനിമ താരങ്ങളും സംവിധായകരും രംഗത്തെത്തിയിരുന്നു. ഇഷ്ക്കിനെ പ്രശംസിച്ചു ദിവ്യ ഗോപിനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇഷിക്കിലെ ഓരോ കഥാപാത്രങ്ങളുടെയും പ്രകടത്തെ വിലയിരുത്തിയാണ് താരം തന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കുറിപ്പിന്റെ തലക്കെട്ടാണ് ഏറെ ആകർഷിക്കുന്ന വസ്തുത.
“ഇങ്ങനെയുള്ളവൻമാർകൊക്കെ ഇത് തന്നെയാണ് മരുന്ന്” എന്ന പ്രസ്താവന ദിവ്യയെ പോലെ തന്നെ കണ്ടിറങ്ങുന്ന ഓരോ മലയാളികളും പറഞ്ഞിട്ടുണ്ടാവും എന്ന കാര്യത്തിൽ തീർച്ച. കടപട സദാചാര വാദികൾക്ക് നേരെയുള്ള മുന്നറിയിപ്പ് അഥവാ താകീതാണ് ഇഷ്‌ക്ക് എന്ന ചിത്രമെന്ന് നിസംശയം പറയാൻ സാധിക്കും. ഇന്നത്തെ സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ ഏറെ സാധ്യതയുള്ള കാര്യവും ചിത്രത്തിൽ വളരെ നന്നായി വരച്ചു കാട്ടുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.