കഴിഞ്ഞ വർഷം പുറത്തിറങ്ങി വൻ വിജയമായി മാറിയ ആട് 2 എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ വച്ചായിരുന്നു നിർമ്മാതാവ് വിജയ് ബാബുവും സംവിധായകനായ മിഥുൻ മാനുവൽ തോമസും തങ്ങളുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചത്. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായ കോട്ടയം കുഞ്ഞച്ചൻ എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗം എത്തുമെന്നായിരുന്നു ഇരുവരും അന്ന് പ്രഖ്യാപിച്ചത്. മെഗാസ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നും, ആരാധകർ ആവേശത്തോടെ കൊണ്ടാടുന്ന കഥാപാത്രവുമായ കോട്ടയം കുഞ്ഞച്ചൻ വീണ്ടുമെത്തുന്നത് സോഷ്യൽ മീഡിയയിൽ അന്നുതന്നെ തരംഗങ്ങൾക്ക് സൃഷ്ടിച്ചിരുന്നു. എന്നാൽ തുടർ ദിവസങ്ങളിൽ ചിത്രത്തിന്റെ റൈറ്സുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉണ്ടാകുകയും ചിത്രത്തിന്റെ ഭാവി സംബന്ധിച്ച് പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം രമ്യമായി പരിഹരിച്ചു എന്നാണ് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചിരിക്കുന്നത്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിജയ് ബാബുവും ഇക്കാര്യം വെളിപ്പെടുത്തിയത്. മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ കോട്ടയം കുഞ്ഞച്ചൻ തർക്കങ്ങളെല്ലാം പരിഹരിച്ചു അതേ പേരിൽ തന്നെ പുറത്തിറങ്ങും എന്നാണ് നിർമ്മാതാവ് വിജയ് ബാബു അറിയിച്ചിട്ടുള്ളത്. നിരാശയിലായിരുന്ന ആരാധകർ എല്ലാം തന്നെ ഈ വാർത്തയോടു കൂടി ആവേശത്തിലായിരിക്കുകയാണ്. തിരക്കഥ പൂർത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണത്തെ പറ്റിയുള്ള മറ്റ് വിശദ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നാണ് നിർമ്മാതാവായ വിജയ് ബാബു അറിയിച്ചിരിക്കുന്നത്. 1990 ൽ പുറത്തിറങ്ങിയ കോട്ടയം കുഞ്ഞച്ചൻ ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു എന്ന് മാത്രമല്ല ചിത്രം ഇന്നുവരെ കണ്ട അച്ചായൻ കഥാപാത്രങ്ങളിൽ നിന്നും എല്ലാം വ്യത്യസ്തനായ ഒന്നായിരുന്നു. കോട്ടയം കുഞ്ഞച്ചൻ എന്ന ആദ്യ ചിത്രം ടി. എസ്. സുരേഷ് ബാബുവാണ് സംവിധാനം ചെയ്തിരുന്നത്. എന്തുതന്നെയായാലും മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച കഥാപാത്രത്തിന്റെ രണ്ടാം വരവിനായുള്ള ആരാധകരുടെ കാത്തിരിപ്പ് ഫലം കണ്ടിരിക്കുകയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.