സെലിബ്രിറ്റികളും പ്രേക്ഷകരും ആരാധകരും ഉൾപ്പെടെ ഏവരും ദൃശ്യം 2 ഏറ്റെടുത്തിരിക്കുകയാണ്. നിലവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ദൃശ്യം 2 ആദി ഭാഗത്തേക്കാൾ വലിയ റെക്കോർഡുകൾ സ്വന്തമാക്കും എന്നാണ്. താരാരാധനയെക്കാൾ ചിത്രത്തിന്റെ മൂല്യം തന്നെയാണ് ഇത്തരത്തിൽ മികച്ച ഒരു പ്രതികരണം ദൃശ്യം 2ന് നേടിക്കൊടുക്കുന്നത്. നിരവധി സെലിബ്രിറ്റികൾ ഇതിനോടകം ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. അതിൽ സംവിധായകൻ വൈശാഖിന്റെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. Outstanding thriller എന്നാണ് വൈശാഖ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മികച്ച പ്രതികരണം രേഖപ്പെടുത്തിയത്.
ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫിനെയും നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിനെയും വൈശാഖ് പ്രത്യേകം പേരെടുത്ത് പറഞ്ഞ് അഭിനന്ദിക്കുന്നു. ഒപ്പം പ്രേക്ഷകരോട് തീർച്ചയായും ഈ ചിത്രം കണ്ടിരിക്കണം എന്നും പറയുന്നു. എന്തുകൊണ്ടും മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന ചിത്രമായി തന്നെ ദൃശ്യം 2 മാറുമെന്ന് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വലിയ പ്രശംസകൾ ലഭിക്കുന്നതിനോടൊപ്പം ചിത്രത്തിന്റെ റീമേക്ക് അവകാശത്തെപ്പറ്റിയുള്ള പുതിയ റിപ്പോർട്ടുകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.