എം പദ്മകുമാർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ മാമാങ്കം ഇപ്പോൾ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചരിത്ര കഥ പറയുന്ന ഈ സിനിമ മമ്മൂട്ടി ആരാധകരേയും മറ്റു പ്രേക്ഷകരെയും ഒരുപോലെയാണ് തൃപ്തിപ്പെടുത്തുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ബ്രഹ്മാണ്ഡ ചിത്രം മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ ലഭിക്കുന്ന ഈ ചിത്രത്തിന് അഭിനന്ദനവുമായി ഇപ്പോൾ എത്തിയിരിക്കുന്നത് പ്രശസ്ത സംവിധായകനും രചയിതാവും നിർമ്മാതാവും ഒക്കെയായ വ്യാസൻ കെ പി ആണ്. അദ്ദേഹം പറയുന്നത് മാമാങ്കം ഒരു സമ്പൂർണ്ണ സിനിമ ആണെന്നും ഒരു സംവിധായകന്റെ സിനിമ ആണെന്നുമാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നിങ്ങള് ബാഹുബലി പോലൊരു സിനിമ കാണാനാണു പോകുന്നതെങ്കില് മാമാങ്കം കാണരുത്. കാരണം ഇത് പരാജയപ്പെട്ട ചാവേറുകളുടെ കഥയാണ്, മുന് ധാരണകളോടെ മാമാങ്കം കാണാനെത്തുന്നവര്ക്ക് അബദ്ധ ധാരണകള് തെറ്റുന്നത് ഉള്ക്കൊള്ളാനാവില്ല. സമീപകാലത്ത് മലയാളത്തിലുണ്ടായ മികച്ച സിനിമകളില് ഒന്ന് തന്നെയാണു മാമാങ്കം. ബ്രഹ്മാണ്ട സിനിമകളുടെ പളപളപ്പില് കാണേണ്ട സിനിമയല്ല, മലയാളത്തിലെ എണ്ണം പറഞ്ഞ മികച്ചസിനിമകളുടെ ഗണത്തില് കാണേണ്ട ചിത്രമാണ് യുദ്ധവും, പ്രതികാരങ്ങളും ആര്ക്കും നല്ലതല്ലെന്ന് ഉറക്കെ വിളിച്ച് പറയുന്ന ഇന്നിന്റെ സിനിമയാണു മാമാങ്കം. കപട നിറക്കൂട്ടുകള് പാടേ ഉപേക്ഷിച്ച് യാഥാര്ത്ഥ്യബോധത്തോടെ മാമാങ്കം ഒരുക്കിയ പത്മകുമാറിനിരിക്കട്ടെ നിറഞ്ഞ കയ്യടി. കാരണം മുന് നിര താരങ്ങളെ ഒന്നാകെ അണി നിരത്തുമ്പോഴും ഇതൊരു താര കേന്ദ്രീകൃത സിനിമയല്ല, ഇതൊരു സമ്പൂര്ണ്ണ സിനിമയാണ് സംവിധായകന്റെ സിനിമ.
ദിലീപ് നായകനായ ശുഭരാത്രി ആണ് ഈ വർഷം റിലീസ് ചെയ്ത വ്യാസൻ കെ പി ചിത്രം. മികച്ച നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു അത്.
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
This website uses cookies.