ചലച്ചിത്രകാരൻ വിനയന്റെ സംവിധാനത്തിൽ ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന പുതിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചരിത്ര പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ആറാട്ടു പുഴ വേലായുധപ്പണിക്കരായി നടൻ സിജു വിൽസണ് എത്തുന്നത്. ചിത്രത്തിന് വേണ്ടി സിജു വിൽസൺ നടത്തിയ രൂപമാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. നായകനെ പോലെ തന്നെ ചിത്രത്തിൽ ഏറെ പ്രാധാന്യമുള്ള നായികയെ വിനയൻ പരിചയപ്പെടുത്തിരിക്കുകയാണ്. വിനയൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ : പത്തൊൻപതാം നൂറ്റാണ്ടിൻെറ ചിത്രീകരണം സുഗമമായി പുരോഗമിക്കുന്നു എന്ന സന്തോഷ വാർത്ത പ്രിയ സുഹ്യത്തുക്കളെ അറിയിക്കട്ടെ. അതിലേറെ എന്നെ സന്തോഷിപ്പിക്കുന്നത് മലയാള സിനിമയുടെ താരസിംഹാസനത്തിലേക്ക് സിജു വിൽസൺ എന്ന നായകനേയും, കയാദു എന്ന നായികയേയും അഭിമാനത്തോടെ സമ്മാനിക്കാൻ കഴിയും എന്ന ഉറച്ച പ്രതീക്ഷയാണ്. ചിത്രത്തിൻെറ ഒരു പുതിയ പോസ്റ്ററും ഇതോടൊപ്പം ഷെയർ ചെയ്യുന്നു. നിങ്ങളുടെ ഏവരുടെയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണം.
മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും കഴിവ് തെളിയിച്ച താരമാണ് കയാദു ലോഹർ. നിലവിൽ താരം മറാത്തി, കന്നഡ ഭാഷകളിലെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുള്ള താരം ജ്വല്ലറി പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ ആക്ടീവായ താരം കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചാൽ ഗ്ലാമർ ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാറുമറയ്ക്കൽ സമരനായിക നങ്ങേലി ആയാണ് ചിത്രത്തിൽ കയാദു വേഷമിടുക എന്നും സൂചനകളുണ്. മുഗ്ലിപേറ്റേ, ഐ പ്രേം യു തുടങ്ങി പ്രണയത്തിന് പ്രാധാന്യമുള്ള രണ്ടു ചിത്രങ്ങളിലാണ് താരം ഇതിനുമുമ്പ് അഭിനയിച്ചിട്ടുള്ളത്. എന്നാൽ കരിയറിൽ ഇതാദ്യമായാണ് ഇത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ കയാദു അവതരിപ്പിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.