നേരത്തെ തന്നെ പെരുമാറ്റത്തിന്റെ പേരിൽ വിവാദങ്ങളിൽ ഇടം പിടിച്ചിട്ടുള്ള നടൻ അലെൻസിയർ, ഇപ്പോഴിതാ പുതിയൊരു കുടുക്കിൽ ചെന്ന് ചാടിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. അലന്‍സിയറിനെതിരെ പരാതി നല്‍കികൊണ്ട് ഇത്തവണ മുന്നോട്ടു വന്നിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത സംവിധായകനും ക്യാമെറാമാനുമായ വേണു ആണ്. അലെൻസിയർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ്, സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കക്കു വേണു പരാതി നൽകിയിരിക്കുന്നത്. ഫെഫ്ക റൈറ്റേഴ്സ് യൂണിയന് വേണ്ടിയുള്ള സിനിമ സംവിധാനം ചെയ്യാൻ പോകുന്നത് വേണു ആണ്. ആ ചിത്രത്തിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ വേണ്ടി അലെൻസിയറിനെ കണ്ടു ചിത്രത്തിന്റെ കഥ പറഞ്ഞു കൊണ്ടിരിക്കുമ്പോൾ, അലെൻസിയർ വേണുവിനോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. രണ്ടു വർഷം മുൻപ്, ഒരു സിനിമയിലെ സഹനടിയോടു മോശമായി പെരുമാറി എന്ന പേരിലും അലെൻസിയറിനെതിരെ പരാതി വരികയും അദ്ദേഹം മാപ്പു പറയുകയും ചെയ്തിരുന്നു.
ദയ, മുന്നറിയിപ്പ്, കാര്‍ബണ്‍, രാച്ചിയമ്മ എന്നീ സിനിമകള്‍ക്ക് ശേഷം വന്‍ താരനിരയുടെ അകമ്പടിയോടെയാണ് വേണു തന്റെ പുതിയ ചിത്രം ഒരുക്കാൻ പോകുന്നത്. ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ ശംഖുമുഖിയെ അടിസ്ഥാനമാക്കിയാണ് വേണു ഈ പുതിയ ചിത്രമൊരുക്കാൻ പോകുന്നത്. കാപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യര്‍, അന്ന ബെന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുക. അടുത്ത വർഷം ആരംഭിക്കുന്ന രീതിയിലാണ് ഈ ചിത്രം പ്ലാൻ ചെയ്യുന്നത് എന്നാണ് സൂചന. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ഒരു പക്കാ ഗ്യാങ്സ്റ്റര്‍ ഡ്രാമ ആയാവും ഈ ചിത്രം ഒരുക്കുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ചിത്രം പ്രഖ്യാപിച്ചു കൊണ്ട് പുറത്തു വിട്ട മോഷൻ പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്ത്.…
This website uses cookies.