സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ, പതിനൊന്നു വർഷം മുൻപ് റിലീസ് ചെയ്തു ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ തമിഴ് ചിത്രമാണ് തല അജിത് നായകനായി എത്തിയ മങ്കാത്ത. അജിത്തിനൊപ്പം ആക്ഷൻ കിംഗ് അർജുൻ സർജയും പ്രധാന വേഷം ചെയ്ത ഈ ചിത്രം തെന്നിന്ത്യ മുഴുവൻ ട്രെൻഡ് സെറ്റർ ആയി മാറിയിരുന്നു. നെഗറ്റീവ് ഷേഡുള്ള വിനായക് മഹാദേവ് എന്ന് പേരുള്ള കഥാപാത്രമായാണ് അജിത് ഈ ചിത്രത്തിലഭിനയിച്ചതു. അന്ന് മുതൽ തന്നെ ഇതിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകർ വെങ്കട് പ്രഭുവിനോട് ചോദിക്കുന്നുണ്ട്. ഇടക്ക്, മങ്കാത്ത 2 തിരക്കഥ റെഡിയാണെന്നും, താൻ അതെഴുതിയിരിക്കുന്നത് തല അജിത്തിനും ദളപതി വിജയ്ക്കും വേണ്ടിയാണെന്നും വെങ്കട് പ്രഭു തമിഴ്നാട്ടിൽ വെച്ച് നടന്ന ഒരു കോളേജ് ചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ, മാനാട് എന്ന തന്റെ പുതിയ ചിത്രത്തിന് ലഭിച്ച തിരക്കഥക്കുള്ള ഗലാട്ട ക്രൗൺ അവാർഡ് വാങ്ങാനെത്തിയ വെങ്കട് പ്രഭു മങ്കാത്ത 2 നെ കുറിച്ച് സംസാരിച്ചതാണ് ശ്രദ്ധ നേടുന്നത്.
അദ്ദേഹം പറയുന്നത് ഈ നിമിഷം അതിനെക്കുറിച്ചു പറയാൻ തനിക്കാവില്ലെന്നും, ആ ചിത്രത്തിന്റെ സ്റ്റാറ്റസ് ഇപ്പോഴെന്താണെന്നു പറയാൻ പറ്റില്ലായെന്നുമാണ്. തല അജിത്, ദളപതി വിജയ് എന്നിവരെ കണ്ട് മങ്കാത്ത 2 തിരക്കഥ പറയാനിരിക്കുകയാണെന്നാണ് വെങ്കട് പ്രഭു മാസങ്ങൾക്കു മുൻപ് പറഞ്ഞത്. വെങ്കട് പ്രഭുവിന്റെ തൊട്ടു മുൻപത്തെ റിലീസ് ചിമ്പു നായകനായെത്തിയ മാനാട് ആയിരുന്നു. ടൈം ലൂപ്പ് വിഷയമായ ആ ചിത്രം തെന്നിന്ത്യ മുഴുവൻ സൂപ്പർ ഹിറ്റ് സ്റ്റാറ്റസ് ആണ് നേടിയത്. ഏതായാലും വിനായക് മഹാദേവ് എന്ന സൂപ്പർ ഹിറ്റ് കഥാപാത്രമായി അജിത്തിനെ സ്‌ക്രീനിൽ കാണാനുള്ള ആരാധകരുടെ കാത്തിരിപ്പ് ഇനിയും തുടരുമെന്ന് തന്നെയാണ് വെങ്കട് പ്രഭുവിന്റെ വാക്കുകൾ സൂചിപ്പിക്കുന്നത്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.