ഒടിയനുവേണ്ടി മോഹന്ലാല് നടത്തിയ രൂപമാറ്റത്തിന്റെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെയാണ് താരവും മകന് പ്രണവ് മോഹന്ലാലും ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റിയത്. ‘സ്വപ്നം കാണാനും മുന്നോട്ടു പോകാനും മോഹൻലാൽ ഒരു പ്രചോദനമാണെ’ന്നാണ് ഈ ചിത്രം ഷെയർ ചെയ്തുകൊണ്ട് ഒടിയന്റെ സംവിധായകൻ വി.എ. ശ്രീകുമാര് മേനോന് എഴുതിയത്. ‘സ്വപ്നങ്ങളും നിശ്ചയദാര്ഢ്യവും ആത്മസമര്പ്പണവും ശക്തമായൊരു കൂടിച്ചേരലാണ്. വലുതായി സ്വപ്നം കാണാനും മുന്നോട്ടു പോകാനും നിങ്ങള് വലിയ പ്രചോദനമാണെ’ന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആരാധകര് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്ലാല് കഥാപാത്രമാണ് ഒടിയന് മാണിക്യം. ചിത്രത്തിന് വേണ്ടി 18 കിലോയോളമാണ് താരം കുറച്ചത്. ഫ്രാന്സില് നിന്നുള്ള 25 പേരടങ്ങുന്ന വിദഗ്ധരുടെ സംഘമാണ് ലാലിന്റെ വേഷപകര്ച്ചയ്ക്ക് പിന്നില് പ്രവർത്തിച്ചത്. കായികതാരങ്ങളുടെ പരിശീലനരീതിയും അഭ്യാസമുറകളും പോലെ തന്നെ അതികഠിനമായ ഘട്ടങ്ങളും താണ്ടിയാണ് മോഹൻലാൽ ഈ മാറ്റം ഉൾക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ സിനിമാജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും മാണിക്യനെന്നാണ് സൂചന. ഒരു കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഒരു അഭിനേതാവ് ഇത്രയധികം മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകുന്നതും ഇതാദ്യമായാണ്.
അതേസമയം ഒടിയന്റെ ചിത്രീകരണം തല്ക്കാലം മാറ്റിവെച്ച സാഹചര്യത്തിൽ മോഹന്ലാല് മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുകയാണ്. അജോയ് വര്മ സംവിധാനം ചെയ്യുന്ന ചിത്രം മംഗോളിയയിലാണ് ചിത്രീകരിക്കുന്നത്. മുംബൈയും ചിത്രത്തിന് ലൊക്കേഷനാകും. ത്രില്ലര് ഗണത്തിലുള്ള ചിത്രത്തില് മോഹന്ലാല് താടി വെച്ച കിടിലന് ഗെറ്റപ്പിലാണ് എത്തുന്നതെന്നാണ് വിവരം.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.