മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഒന്നാണ് പ്രായിക്കരപാപ്പൻ. മുരളിയെ പ്രധാന കഥാപാത്രമാക്കി ടി.എസ് സുരേഷ് ബാബുവാണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ചിത്രം വലിയ വിജയം കൈവരിച്ചിരുന്നു. ഒരുപാട് നിരൂപക പ്രശംസകളോടൊപ്പം അവാര്ഡുകളും ചിത്രം കരസ്ഥമാക്കി. പ്രായിക്കരപാപ്പനായി വളരെ മികച്ച പ്രകടനമാണ് നടൻ മുരളി കാഴ്ച്ചവെച്ചത്. വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മുരളി നായക വേഷം പണ്ട് കാലത്ത് കൈകാര്യം ചെയ്തിരുന്നത്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായാണ് പ്രായിക്കരപാപ്പനെ വിശേഷിപ്പിക്കുന്നത്. പ്രായിക്കരപാപ്പാനായി താൻ മനസിൽ കണ്ടത് മോഹൻലാലിനെ ആയിരുന്നു എന്ന് സംവിധായകൻ ടി. എസ് സുരേഷ് ബാബു ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ഷാജിയ്ക്ക് മുരളിയെ വെച്ചു ചെയ്യുവാൻ ആയിരുന്നു താല്പര്യമെന്നും കഥ ആദ്യമേ മുരളിയെ അദ്ദേഹം കേൾപ്പിച്ചത് മൂലം മുരളിയുമായി മുന്നോട്ട് പോകേണ്ടി വന്നു എന്ന് സംവിധായകൻ വ്യക്തമാക്കി. വാരിക്കുഴി എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്ന ടൈറ്റിൽ. പ്രായിക്കരപാപ്പൻ എന്ന ചിത്രത്തിൽ ജഗദീഷ് പാടുന്ന ഒരു പാട്ട് ആദ്യം ഇട്ടത് മോഹൻലാലിന്റെ കാറിൽ ആയിരുന്നു എന്ന് സുരേഷ് ബാബു വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ താൻ ആ ചിത്രം ചെയ്‌തെന്നെ എന്ന് മോഹൻലാൽ അന്ന് പറഞ്ഞിരുന്നു എന്ന് സുരേഷ് ബാബു വ്യക്തമാക്കി. മോഹൻലാലിനെ നായകനാക്കി കൊമേഴ്സ്യൽ രീതിയിൽ ചിത്രീകരിച്ചിരുനെങ്കിൽ മറ്റൊരു തലത്തിലേക്ക് ചിത്രം പോയെന്നെ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ വി അബ്ദുള് നാസര് നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.