[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം; ഗുരുതരമെന്ന് റിപ്പോർട്ട്

പ്രശസ്ത മലയാള സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും നിലവിൽ എഗ്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തുന്നതെന്നുമുള്ള വിവരങ്ങളാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് നിലവിൽ അദ്ദേഹം ചികിത്സയിൽ തുടരുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചെകിസ തേടുന്നുണ്ടായിരുന്നു. ആ അസുഖങ്ങൾ കുറഞ്ഞു വരുന്ന സമയത്താണ് ഇപ്പോൾ ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്.

ഇന്ന് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ നില വിലയിരുത്തുമെന്ന അപ്‌ഡേറ്റാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്നത്. ഏതായാലും സിദ്ദിഖിന്റെ തിരിച്ചു വരവിനായി പ്രാർഥനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും അതുപോലെ അദ്ദേഹത്തിന്റെ ആരാധകരും. മമ്മൂട്ടി, ദിലീപ് എന്നിവരെ നായകന്മാരാക്കിയുള്ള രണ്ട് ചിത്രങ്ങൾ അദ്ദേഹം പ്ലാൻ ചെയ്യുന്നതായി കുറച്ചു നാൾ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ് അദ്ദേഹം സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

35 mins ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

1 day ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.