പ്രശസ്ത മലയാള സംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നും നിലവിൽ എഗ്മോ സപ്പോർട്ടിലാണ് ജീവൻ നിലനിർത്തുന്നതെന്നുമുള്ള വിവരങ്ങളാണ് ആശുപത്രി വൃത്തങ്ങളിൽ നിന്ന് പുറത്ത് വരുന്നത്. കൊച്ചി അമൃത ആശുപത്രിയിലാണ് നിലവിൽ അദ്ദേഹം ചികിത്സയിൽ തുടരുന്നത്. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി അദ്ദേഹം ചെകിസ തേടുന്നുണ്ടായിരുന്നു. ആ അസുഖങ്ങൾ കുറഞ്ഞു വരുന്ന സമയത്താണ് ഇപ്പോൾ ഹൃദയാഘാതം ഉണ്ടായിരിക്കുന്നത്.
ഇന്ന് മൂന്ന് മണിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതും. നാളെ രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ധിഖിന്റെ ആരോഗ്യ നില വിലയിരുത്തുമെന്ന അപ്‌ഡേറ്റാണ് ഇപ്പോൾ നമ്മുക്ക് ലഭിക്കുന്നത്. ഏതായാലും സിദ്ദിഖിന്റെ തിരിച്ചു വരവിനായി പ്രാർഥനയിലാണ് സുഹൃത്തുക്കളും സഹപ്രവർത്തകരും അതുപോലെ അദ്ദേഹത്തിന്റെ ആരാധകരും. മമ്മൂട്ടി, ദിലീപ് എന്നിവരെ നായകന്മാരാക്കിയുള്ള രണ്ട് ചിത്രങ്ങൾ അദ്ദേഹം പ്ലാൻ ചെയ്യുന്നതായി കുറച്ചു നാൾ മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നു. മോഹൻലാൽ നായകനായ ബിഗ് ബ്രദർ ആണ് അദ്ദേഹം സംവിധാനം ചെയ്ത് അവസാനം റിലീസ് ചെയ്ത ചിത്രം
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
This website uses cookies.