മലയാള സിനിമാ പ്രേക്ഷകർക്ക് മുന്നിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ എത്തിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി. സൂപ്പർ ഹിറ്റ് സംവിധായകരും രചയിതാക്കളും ആയ റാഫി- മെക്കാർട്ടിൻ ടീമിലെ റാഫിയുടെ അനുജൻ കൂടിയാണ് ഷാഫി. ജയറാം, ദിലീപ്, പൃഥ്വിരാജ്, മമ്മൂട്ടിഎന്നിവരെ വെച്ചെല്ലാം ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള ഷാഫിയുടെ ഏറ്റവും വലിയ സ്വപ്നം ആണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. ആ സ്വപ്ന സിനിമയെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഷാഫി ഇപ്പോൾ. മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം എന്നത് തന്റെ ഏറ്റവും വലിയ സ്വപ്നം ആണെന്നും കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നാല് തവണ എങ്കിലും അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ട് എന്നും ഷാഫി പറയുന്നു.
ഇപ്പോഴും ആ ശ്രമം തുടരുകയാണ് എന്നും ലാലേട്ടൻ സമ്മതം അറിയിക്കുന്ന ഒരു കഥ കണ്ടെത്താൻ ഉള്ള ശ്രമത്തിൽ ആണ് താനെന്നും ഷാഫി പറഞ്ഞു. മനോരമയുമായുള്ള അഭിമുഖത്തിൽ ആണ് ഷാഫി ഈ കാര്യം വെളിപ്പെടുത്തിയത്. പല കഥകൾ പ്ലാൻ ചെയ്യുന്നുണ്ട് എന്നും ഏതെങ്കിലും ഒന്ന് നന്നായി വന്നാൽ ലാലേട്ടനെ സമീപിക്കും എന്നും അദ്ദേഹം പറയുന്നു. ബിജു മേനോനെ നായകനാക്കി ഒരു ചിത്രവും അതുപോലെ ദശമൂലം ദാമു എന്ന സുരാജ് കഥാപാത്രത്തെ നായകനാക്കി ഒരു ചിത്രവുമാണ് ഇപ്പോൾ പ്ലാൻ ചെയ്യുന്നത് എന്നും ഷാഫി പറയുന്നു. ആദ്യം തിരക്കഥ പൂർത്തിയാവുന്ന ചിത്രം തുടങ്ങാൻ ആണ് പ്ലാൻ. വണ്‍മാന്‍ഷോ, കല്ല്യാണരാമന്‍, പുലിവാല്‍ കല്ല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺഡ്രീസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഷാഫിയുടെ സംഭാവന ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.