മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രങ്ങളിൽ ഒന്നാണ് വൺ. ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച സന്തോഷ് വിശ്വനാഥ് ആണ് ഈ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത്. പ്രശസ്ത രചയിതാക്കളായ ബോബി- സഞ്ജയ് ടീം രചന നിർവഹിച്ച ഈ ചിത്രം നിർമ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷൻസ് ആണ്. ഇനി കുറച്ചു കൂടി ഷൂട്ടിംഗ് ബാക്കിയുള്ള ഈ ചിത്രം അടുത്ത വർഷം ആദ്യം തീയേറ്റേറ്റിൽ എത്തുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. കടക്കൽ ചന്ദ്രൻ എന്ന് പേരുള്ള കേരളാ മുഖ്യമന്ത്രി കഥാപാത്രമായാണ് മെഗാ സ്റ്റാർ മമ്മൂട്ടി ഈ ചിത്രത്തിലഭിനയിക്കുന്നതു. ഇതിലെ മമ്മൂട്ടിയുടെ ലുക്കും അതുപോലെ ഇതിന്റെ ടീസറുകളുമെല്ലാം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ, ഈ ചിത്രത്തിൽ കടക്കൽ ചന്ദ്രനാവാൻ എന്തുകൊണ്ട് മമ്മൂട്ടിയെ തന്നെ സമീപിച്ചു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ സന്തോഷ് വിശ്വനാഥ്.
കേരളാ മുഖ്യമന്ത്രി എന്ന കഥാപാത്രം ചിന്തിച്ചപ്പോൾ തന്നെ തന്റെയും രചയിതാക്കളുടേയും മനസ്സിൽ വന്നത് മമ്മുക്കയുടെ മുഖമാണെന്നും മമ്മുക്കയല്ലാതെ മറ്റൊരാളെ ആ വേഷത്തിൽ ചിന്തിക്കാൻ സാധിക്കില്ല എന്നും സന്തോഷ് വിശ്വനാഥ് പറഞ്ഞു. മമ്മുക്കയെ മനസ്സിൽ കണ്ടു കൊണ്ട് തന്നെയാണ് ഈ ചിത്രത്തിന്റെ കഥയും കഥാപാത്ര രൂപീകരണവുമെല്ലാം നടത്തിയതെന്നും സന്തോഷ് വിശ്വനാഥ് പറയുന്നു. പണ്ട് മുതലേ മമ്മൂട്ടിയുടെ ഒരു ആരാധകനാണ് താനെന്നും, മമ്മുക്ക, ലാലേട്ടൻ എന്നിവരെ വെച്ച് സിനിമ ചെയ്യണം എന്നത് പണ്ട് മുതലേ ഉള്ള ആഗ്രഹമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെറുപ്പം മുതൽ കണ്ടതിൽ കൂടുതലും മമ്മുക്ക, ലാലേട്ടൻ എന്നിവരുടെ സിനിമകൾ ആണെന്നും അതിൽ മമ്മുക്കയുടെ ഒപ്പം രണ്ടാമത്തെ ചിത്രത്തിൽ തന്നെ ഒന്നിക്കാൻ കഴിഞ്ഞത് ഭാഗ്യം കൊണ്ടും അതുപോലെ മമ്മുക്കക്കു പറ്റിയ ഒരു കഥ കൃത്യമായി ഒത്തുവന്നതുകൊണ്ടുമാണ് എന്നും അദ്ദേഹം വിശദീകരിച്ചു.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.