നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‌ത ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണിത്. പ്രിയ ആനന്ദാണ് നായികയായി വേഷമിടുന്നത്. 1830ലാണ് കായംകുളം കൊച്ചുണ്ണിയുടെ കഥ നടക്കുന്നത്. റോഷൻ ആൻഡ്രൂസിന്റെ വിശ്വസ്ത തിരകഥാകൃത്തുക്കളായ ബോബി- സഞ്ജയ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ചിത്രത്തിൽ ഇത്തിക്കര പക്കിയായി വേഷമിടുന്നുണ്ട്. അതിഥി വേഷം എന്ന രീതിയിലാണ് മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായത്, എന്നാൽ ഇത്തിക്കര പക്കിയുടെ ഷൂട്ടിംഗ് സ്റ്റില്ലുകൾ തരംഗം സൃഷ്ട്ടിച്ചപ്പോൾ സിനിമയുടെ രണ്ടാം പകുതിയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിമാറുകയായിരുന്നു. ദിലീപ് ചിത്രം കമ്മാരസംഭവത്തിന് ശേഷം ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
ഇത്തിക്കര പക്കിയുടെ വേഷവിധാനം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു, വ്യത്യസ്തമായ ലുക്കായിരുന്നു മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇത്തിക്കര പക്കിയുടെ മേക്ക് ഓവറിന്റെ മുക്കാൽ ഭാഗം ക്രെഡിറ്റ് മോഹൻലാലിനുള്ളതാണന്ന് അണിയറ പ്രവർത്തകർ ഒന്നടങ്കം പറയുന്നത്. വസൂരിക്കുത്തെല്ലാമുള്ള ഒരു മുഖഭാവമാണ് തന്റെ കഥാപാത്രത്തിന് വേണ്ടതെന്ന് റോഷൻ ആൻഡ്രൂസ് ആവശ്യപ്പെടുകയുണ്ടായി, എന്നാൽ വളരെ ചുരുങ്ങിയ സമയംകൊണ്ടാണ് മോഹൻലാലും അദ്ദേഹത്തിന്റെ മേക്കപ്പ്മാനും ചേർന്ന് വ്യത്യസ്തമായ ഒരു മേക്ക് ഓവർ ഒരുക്കി കൊടുത്തത്. ‘കായംകുളം കൊച്ചുണ്ണി’ യുടെ അണിയറ പ്രവർത്തകർ ഇത്തിക്കര പക്കിക്ക് വേണ്ടി മറ്റൊരു വേഷവിധാനമാണ് ഒരുക്കിയിരുന്നത്, മുണ്ട് ഉടുത്തുള്ള പക്കിയെയാണ് അവർ ഉദ്ദേശിച്ചത്. കുറെയേറെ സിനിമകളിൽ മോഹൻലാൽ മുണ്ടിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത് കാരണം അവസാന നിമിഷം ആ ലുക്ക് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറെ ചർച്ചകൾക്ക് ശേഷം ഇത്തിക്കര പക്കിയുടെ പൂർവ ചരിത്രം വീണ്ടും പരിശോധിച്ചപ്പോളാണ് മോഷ്ടിച്ച വസ്ത്രങ്ങളാണ് അദ്ദേഹം കൂടുതൽ ഉപയോഗിക്കുന്നതെന്ന് മനസിലായത്, ഈ ഒരു വസ്തുത മാത്രം കണക്കിലെടുത്താണ് പുതിയ ലുക്കിൽ എത്തിച്ചേർന്നത്. മോഹൻലാലിന്റെ രംഗങ്ങൾ തീയറ്ററിൽ പ്രേക്ഷകരെ ആവേഷശത്തിലാഴ്ത്തും എന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുടെ അതിവേഗത്തിലാണ് നീങ്ങുന്നത്, മോഹൻലാലിന്റെയും നിവിൻ പോളിയുടെയും ഡബ്ബിങാണ് ആദ്യം പൂർത്തിയാക്കിയത്, ഗ്രാഫിക്സ് വർക്കുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ഉലകനായകൻ കമൽ ഹാസനും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചേർന്നായിരിക്കും ‘കായംകുളം കൊച്ചുണ്ണി’ യുടെ ട്രെയ്‌ലർ പ്രകാശനം ചെയ്യുക. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വമ്പൻ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.