മായാനദിയ്ക്ക് ശേഷം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘മറഡോണ’. വൻ വരവേൽപ്പോട് കൂടിയാണ് ചിത്രത്തെ മലയാളികൾ സ്വീകരിച്ചത്. രണ്ടാം വാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന മറഡോണ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. തേജസ് വർക്കിയ്ക്കും, മാത്തനും ശേഷം എന്നും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രമായാണ് മറഡോണയെ വിശേഷിപ്പിച്ചിരിക്കുന്നത്. നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശരണ്യ ആർ.നായരാണ് നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. കോമഡി, ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരുക്കിയ ഈ ചിത്രം വൻ വിജയത്തിലേക്കാണ് കുതിക്കുന്നത്. അടുത്തിടെ ടോവിനോയുടെ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന സിനിമയിലെ സംവിധായകൻ മധുപാലും മായാനദി സംവിധായകൻ ആഷിഖ് അബുവും മറഡോണ ടീമിനെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.
ജയസൂര്യയുടെ ഏറ്റവും പ്രിയപ്പെട്ട സംവിധായകനായ രഞ്ജിത്ത് ശങ്കറാണ് ഇപ്പോൾ മറഡോണ ടീമിനെ അഭിനന്ദിച്ചു മുന്നോട്ട് വന്നിരിക്കുന്നത്. വളരെ നന്നായി തിരക്കഥ എഴുതിയിരിക്കുന്ന മികച്ചൊരു സൃഷ്ട്ടിയാണ് മറഡോണയെന്ന് രഞ്ജിത് ശങ്കർ സൂചിപ്പിക്കുകയുണ്ടായി. ഒരു ടീം വർക്കിന്റെ ഫലം ചിത്രത്തിൽ കാണാൻ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ടോവിനോ ഇപ്പോൾ വളരെ കോണ്ഫിഡന്റായ നടനായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒടുക്കം മറഡോണ ടീമിനെ അഭിനന്ദിച്ചാണ് സംവിധായകൻ കുറിപ്പ് അവസാനിപ്പിച്ചത്. രഞ്ജിത്ത് ശങ്കറിന്റെ അഭിനന്ദനത്തിന് നന്ദി പറഞ്ഞുകൊണ്ട് ഒരു മറുപടിയും ടോവിനോ തന്റെ ഫേസ്ബുക്ക് പേജ് വഴി നൽകുകയുണ്ടായി. ‘താങ്ക് യൂ രഞ്ജിത്ത് ചേട്ടാ’ എന്നാണ് താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.