കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി രഞ്ജിത് സംവിധാനം ചെയ്ത ഡ്രാമാ അടുത്ത മാസം റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഇന്ന് ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരികയും സോഷ്യൽ മീഡിയയിൽ നിന്ന് ഗംഭീര സ്വീകരണം നേടുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നേരത്തെ പുറത്തു വന്ന ടൈറ്റിൽ പോസ്റ്റർ, ആദ്യ ടീസർ, സ്റ്റില്ലുകൾ എന്നിവയും പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ സംവിധായകൻ രഞ്ജിത് പുറത്തു വിട്ടിരിക്കുകയാണ്. ഒരു ചാനൽ ഇന്റർവ്യൂവിൽ ആണ് ഡ്രാമായെ കുറിച്ച് രഞ്ജിത് മനസ്സ് തുറന്നതു. ചിത്രത്തിന്റെ പേര് ഡ്രാമാ എന്നാണെങ്കിലും അത്ര ഡ്രമാറ്റിക് അല്ലാത്ത ഒരു സിനിമയാണ് ഇതെന്ന് രഞ്ജിത് പറയുന്നു. ഒട്ടും മെലോഡ്രാമാറ്റിക്ക് അല്ലാതെ കഥ പറയുന്ന ഒരു ഫീൽ ഗുഡ് ഫാമിലി കോമഡി ചിത്രമാണ് ഡ്രാമാ എന്നാണ് അദ്ദേഹം പറയുന്നത്.
അഞ്ചു ദിവസത്തെ സമയത്തിനുള്ളിൽ നടക്കുന്ന ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നും വിദേശ രാജ്യത്തു നടക്കുന്ന ഒരു കഥയാണ് ഇത് പറയുന്നതെന്നും രഞ്ജിത് വിശദീകരിച്ചു. കുടുംബ ബന്ധങ്ങൾക്കിടയിൽ സംഭവിക്കുന്ന നാടകീയമായ ഒരുപാട് കാര്യങ്ങൾ ഉള്ളത് കൊണ്ടാണ് ഈ ചിത്രത്തിന് ഡ്രാമാ എന്ന പേര് നൽകിയത് എന്നും രഞ്ജിത് പറഞ്ഞു. ആദ്യമായാണ് പൂർണമായും ഒരു ചിത്രം വിദേശത്തു വെച്ച് ചിത്രീകരിക്കുന്നത് എന്നും വളരെ ഡൊമസ്റ്റിക് ആയുള്ള സീക്വൻസുകൾ ഒരുപാടുള്ള ഒരു ചിത്രമാണ് ഡ്രാമ എന്നും അദ്ദേഹം പറയുന്നു. ഇതിലെ താര നിര വളരെ രസകരമാണെന്നും രഞ്ജിത് പറഞ്ഞു. മോഹൻലാലിന് പുറമെ സംവിധായകരായ ദിലീഷ് പോത്തൻ, ശ്യാമ പ്രസാദ്, ജോണി ആന്റണി എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. അതിൽ തന്നെ വളരെ രസകരമായ പ്രകടനം കാഴ്ച വെച്ച ജോണി ആന്റണിക്ക് ഇതിലെ കഥാപാത്രം ഒരു അഭിനേതാവ് എന്ന നിലയിൽ ഒരു ബ്രേക്ക് ആയേക്കാമെന്നും രഞ്ജിത് പ്രതീക്ഷ പ്രകടിപ്പിച്ചു.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.