മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത തമിഴ് സംവിധായകൻ റാം ഒരുക്കിയ ചിത്രമാണ് പേരന്പ്. മമ്മൂട്ടി, സാധന എന്നിവർ മുഖ്യ വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം വലിയ നിരൂപക പ്രശംസയാണ് നേടിയെടുത്തത്. രോഗ ബാധിതയായ മകൾക്കൊപ്പം ജീവിക്കുന്ന അമുദവൻ എന്ന അച്ഛൻ കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ, ആ ചിത്രവുമായി ബന്ധപെട്ടു ഒരാൾ മമ്മൂട്ടിയോട് ചോദിച്ച ഒരു ചോദ്യവും അതിനു മമ്മൂട്ടി നൽകിയ ഉത്തരവും എന്തായിരുന്നു എന്ന് വെളിപ്പെടുത്തുകയാണ് സംവിധായകൻ റാം. ഒരു പുരസ്‌കാരദാന ചടങ്ങിൽ മമ്മൂക്കയോട് എങ്ങനെ ഈ സിനിമ ഇത്ര വൈകാരികമായി ചെയ്തു എന്നാണ് അവതാരകൻ ചോദിച്ചത്. അതിനു മമ്മൂട്ടി നൽകിയ മറുപടി, എന്റെ മകൾക്കാണ് ഇത് വന്നതെങ്കിൽ എന്ന് ഞാൻ ഉള്ളിൽ ചിന്തിച്ചു എന്നാണ്. മമ്മൂട്ടി പറഞ്ഞ ആ ഉത്തരത്തിൽ ആ നടന്റെയും ആ പിതാവിന്റെയും എല്ലാ വികാരങ്ങളും ഉണ്ടായിരുന്നു എന്നും റാം കൂട്ടിച്ചേർക്കുന്നു.
അതിമനോഹരമായി ആണ് മമ്മൂട്ടി ആ വേഷം ചെയ്തത് എന്നും ഒട്ടും നാടകീയത ഇല്ലാതെ മമ്മൂട്ടി അമുദവന് ജീവൻ പകർന്നെന്നും റാം പറഞ്ഞു. താൻ ഉദ്ദേശിക്കുന്നതിനു മുകളിൽ ഒരു നടൻ അഭിനയിക്കുമ്പോൾ ആണ് ഒരു സംവിധായകന് ഒട്ടും സമ്മർദം ഇല്ലാതെ ജോലി ചെയ്യാൻ കഴിയുന്നത് എന്നും, മമ്മൂട്ടിയെ പോലെ ഒരു മഹാനടനെ കിട്ടിയത് കൊണ്ടാണ് പേരന്പ് പോലുള്ള ചിത്രം ഇത്ര നന്നായി ചെയ്യാൻ തനിക്കു സാധിച്ചതെന്നും റാം പറയുന്നു. പാപ്പാ എന്ന മകൾ ആയി സാധനയും ഗംഭീര പ്രകടനം കാഴ്ച വെച്ച ചിത്രത്തിൽ അഞ്ജലി, അഞ്ജലി അമീർ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.