മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകരിലൊരാളാണ് പ്രിയനന്ദനൻ. ഒരു നടനായും ശ്രദ്ധ നേടുന്ന ഒരുപിടി കഥാപാത്രങ്ങളെ അദ്ദേഹം വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ട്. ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും വരെ ശ്രദ്ധ നേടിയ ഒരുപിടി ചിത്രങ്ങളാണ് അദ്ദേഹം നമ്മുക്ക് സംവിധായകനായി സമ്മാനിച്ചിട്ടുള്ളത്. നെയ്ത്തുകാരൻ, പുലി ജന്മം, സൂഫി പറഞ്ഞ കഥ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്, ഒരു യാത്രയിൽ, ഞാൻ നിന്നോട് കൂടെയുണ്ട്, പാതിരക്കാലം, ഇനി പുറത്തിറങ്ങാനുള്ള സൈലെന്സര് എന്നിവയാണ് അദ്ദേഹമായൊരുക്കിയ ചിത്രങ്ങൾ. തോരാമഴയത്തു, പോപ്പിൻസ്, റെഡ് വൈൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ വേഷങ്ങളും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ സൂഫി പറഞ്ഞ കഥ എന്ന തന്റെ ചിത്രത്തിലേക്ക് നായികയെ തേടിയപ്പോഴുണ്ടായ ഒരനുഭവം അദ്ദേഹം വെളിപ്പെടുത്തുകയാണ്. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അപ്പോൾ നടന്ന സംഭവങ്ങളെ കുറിച്ചും അതിലെ നായികാ വേഷം ചെയ്ത ഷർബാനി മുഖർജിയെ കുറിച്ചും അദ്ദേഹം മനസ്സ് തിരക്കുന്നതു.
പ്രിയാനന്ദനന്റെ വാക്കുകൾ ഇപ്രകാരം, “അമ്പലവും പള്ളിയും നിൽക്കുന്നിടത്തു തന്നെ നിൽക്കട്ടെ നമ്മുടെ ഹൃദയങ്ങൾക്കിടയിൽ മതിലുകൾ പാടില്ല. (ബഷീർ). എന്റെ മൂന്നാമത്തെ സിനിമയായിരുന്നു
സൂഫി പറഞ്ഞ കഥ . തമ്പി ആന്റണിയും, പ്രകാശ് ബാരയും കാരണമാണ് ഈ സിനിമ സംഭവിച്ചത്. ഒരു പക്ഷെ 16. എം.എം. എന്ന ഫോർമാറ്റിൽ നിന്നു മാറി ഷൂട്ട് ചെയ്ത സിനിമയും സൂഫി പറഞ്ഞ കഥയാണ്.
സിനിമ അറിയാൻ നടക്കുന്ന ആരംഭകാലത്ത് ഭയം കലർന്ന ബഹുമാനത്തോടെമാത്രമെ ഞാൻ ക്യാമറമാൻ കെ.ജി. ജയേട്ടനെ കണ്ടിരുന്നത്. (കെ.ആർ മോഹനേട്ടന്റെയും , മണിലാലിന്റെ യുമൊക്കെ വർക്കുകളിൽ ജയേട്ടനായിരുന്നു ക്യാമറ. ഞാൻ സംവിധാന സഹായിയും ). ഞാൻ സിനിമ ചെയ്യാൻ തുടങ്ങിയപ്പൊ ജയേട്ടനെ വിളിക്കാനൊന്ന് ഭയപ്പെടുകയും ചെയ്തിരുന്നു. പുലിജന്മത്തിന്റെ ക്യാമറമാനും ജയേട്ടൻ തന്നെയായിരുന്നു. ആ സിനിമ വർക്ക് ചെയ്യുമ്പോൾ ഞാൻ തിരിച്ചറിഞ്ഞു. നമ്മൾ പഠിക്കാനും അറിയാനും വേണ്ടിയുള്ള ഒച്ചകൾ ഒരു പക്ഷെ മറക്കാൻ കഴിയാത്ത ശ്രദ്ധയുടെ അടയാളമാകാനായിന്നുവെന്ന് . ഈ സിനിമക്ക് മികച്ച ഛായഗ്രഹകനുള്ള സംസ്ഥാന അവാർഡും ജയേട്ടനായിരുന്നു. മതം എന്നതിനേക്കാൾ സ്നേഹം, പ്രണയം എന്നൊക്കെ പറയുന്നതിന് വ്യാഖ്യാനങ്ങളുടെ മറുകരയുണ്ടെന്ന് സൂഫി എന്നെ അനുഭവപ്പെടുത്തിയിട്ടുണ്ട്. എന്താണ് പാരമ്പര്യം എന്നതല്ല എന്താണ് പാരസ്പര്യം എന്നതാണ് മുഖ്യമെന്നും അറിയാനുള്ള വഴിയും സൂഫിയിലുണ്ട്. കലാകൗമുദിൽ ഖണ്ഡശയായി വരുന്ന കാലത്ത് വായിക്കുമ്പോൾ ഞാൻ സ്വപ്നത്തിന്റെ നൂലിൽ ഒരിക്കലും ചേർത്തു വെച്ചിരുന്നില്ല സൂഫിയെ . കെ.പി.രാമനുണ്ണി ആദ്യമായ് തിരക്കഥ രചിച്ചതും സൂഫിക്കു വേണ്ടി തന്നെ. ഈ സിനിമയിലെ നായികക്കു വേണ്ടിമലയാളത്തിലെ
പലരേയും സമീപിച്ചിരുന്നു. അവരുടെ സമീപനമെന്നു പറയുന്നത് സിനിമയിൽ സെക്സ് ഉണ്ട് അതുകൊണ്ട് പ്രതിഫലം കൂട്ടി തരണമെന്നൊക്കെയായിരുന്നു. അഭിനയവും , സെക്സും തമ്മിലുളള ബന്ധമെന്നത്
പണമാണോ എന്ന് ഞാൻ ചിന്തിക്കാതെയുമിരുന്നില്ല. ഇവിടെയൊക്കെയാണ് ഷർബാനി പ്രസക്തമാകുന്നതും. അഭിനേത്രി വെറും നടിയാകുന്നതും. ആർട്ടിസ്റ്റാകുന്നതും തമ്മിലുള്ള വ്യത്യാസം എന്തെന്ന്
ഷർബാനി ബോധ്യമാക്കി തന്നു . തന്റെ 25 വർഷത്തെ സംഗീത ജീവിതത്തിനിടയിൽ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാർഡ് ഈ സിനിമയിലൂടെ മോഹൻ സിത്താരക്ക് ലഭിച്ചു. “തെക്കിനികോലായാ ചുമരിൽ ഞാനെന്റെ “, അതി മനോഹരമായ വരികൾ എഴുതിയ റഫീക് അഹമ്മദിനുമായിരുന്നു ഗാനരചനക്കുള്ള സമ്മാനവും .തമ്പിച്ചായനും പ്രകാശ് ബാരക്കും ഒരിക്കൽ കൂടി നന്ദി.
May your heart find not only the endurance to await the good, but also the resource to draw it towards you. ചിത്രത്തിലെ ഫോട്ടോ: തമ്പി ആന്റണിയും. റിയയുമാണ്. റിയയാണ് ശർബാനിയുടെ ബല്യം അഭിനയിച്ചത്.”
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.