ലില്ലി എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകൻ ആണ് പ്രശോഭ് വിജയൻ. അതിനു ശേഷം ജയസൂര്യ നായകനായ അന്വേഷണം എന്ന ചിത്രവും അദ്ദേഹം ചെയ്തു. ഇപ്പോൾ ഷൈൻ ടോം ചാക്കോ നായകനായ അടി എന്ന ചിത്രവും അദ്ദേഹം ഒരുക്കുകയാണ്. ഷൈൻ ടോം ചാക്കോ ഇന്ന് മലയാളത്തിൽ ഏറെ തിരക്കുള്ള ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടൻ ആണ്. തന്റെ പുതിയ ചിത്രമായ ഭീഷ്മ പർവത്തിന്റെ പ്രചരണാർത്ഥം ഈ അടുത്തിടെ ഒട്ടേറേ അഭിമുഖങ്ങളിൽ ആണ് ഷൈൻ ടോം ചാക്കോ പ്രത്യക്ഷപ്പെട്ടത്. അതിൽ ഷൈൻ പെരുമാറിയ രീതിയെ വളച്ചൊടിച്ചു ഒട്ടേറെ ട്രോളുകൾ സോഷ്യൽ മീഡിയയിൽ നിറയുകയുമാണ്. വളരെ മോശമായ രീതിയിൽ, ഷൈൻ എന്ന വ്യക്തിയെ അപമാനിക്കുകയും വ്യക്തി ഹത്യ നടത്തുകയും ചെയ്യുന്ന തരത്തിലുള്ള ട്രോളുകളും പ്രതികരണങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ഈ അവസരത്തിൽ അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് പ്രശോഭ് വിജയൻ. തന്റെ സോഷ്യൽ മീഡിയ പേജിൽ, പരിക്ക് പറ്റി കിടക്കുന്ന ഷൈൻ ടോം ചാക്കോയുടെ ഒരു ചിത്രവും പങ്കു വെച്ചുകൊണ്ട് പ്രശോഭ് കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
ഷൈനിനും അദ്ദേഹത്തിന്റെ സമീപകാല അഭിമുഖങ്ങൾക്കും ഇടയിൽ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും ഇത് ചെയ്യാൻ അവർക്ക് അവസരം നൽകരുത്, ഈ ആളുകളെയെല്ലാം അവഗണിക്കുക, പരിക്കുകളിൽ നിന്ന് ഉടൻ സുഖം പ്രാപിക്കുക എന്നുമാണ് പ്രശോഭ് പറയുന്നത്. സോഷ്യൽ മീഡിയയിൽ ഉള്ള പലരും വളരെ വിവേചനപരമായ സമീപനമാണ് അവർ വിശ്വസിക്കുന്ന കാര്യങ്ങളിൽ സ്വീകരിക്കുന്നത് എന്നും നിങ്ങൾക്ക് ഒരിക്കലും അവരുടെ ചിന്തകളും ചിന്താ പ്രക്രിയയും തിരുത്താൻ കഴിയില്ല എന്നും പ്രശോഭ് പറയുന്നു. അവരുടെ സിനിമകളുടെ പബ്ലിസിറ്റിക്ക് ഉത്തരവാദികളായ വേറെയും നടന്മാരുണ്ട്, ഇത്രയും വേദനിക്കുമ്പോൾ എല്ലാം സ്വയം ചുമക്കേണ്ടതില്ല എന്നും പ്രശോഭ് ഷൈനിനെ ഓർമ്മിപ്പിക്കുന്നുണ്ട്. ഷൈൻ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച പ്രശോഭ്, ഉടൻ തന്നെ തല്ലുമാല എന്ന സിനിമയിൽ ഷൈൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറയുന്നു. രതീഷ് രവിയ്‌ക്കൊപ്പം അടി എന്ന സിനിമയുടെ കഥ ഷൈനിനൊടു പറഞ്ഞ രംഗമാണ് ഇപ്പോൾ ഓർക്കുന്നത് എന്നും, വെറുതെ ഒരു കട്ടിലിൽ കിടന്ന് എല്ലാത്തിനും തമാശകൾ പറഞ്ഞു തങ്ങൾ സംസാരിച്ച ആ മുറിയിൽ ഒരു ക്യാമറ ഉണ്ടായിരുന്നെങ്കിൽ, അതും ഇപ്പോൾ നടക്കുന്നത് പോലെ ഏറ്റവും തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമായിരുന്നു എന്നും കൂടി കൂട്ടിച്ചേർത്താണ് പ്രശോഭ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
This website uses cookies.