ചിത്രത്തില് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്ല സമയം ട്രെയിലറിനെതിരെ എക്സൈസ് കേസെടുത്തതില് പ്രതികരിച്ച് സംവിധായകന് ഒമര് ലുലു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന ഒരു സിനിമയല്ല നല്ല സമയം. തന്റെ സിനിമയ് ക്കെതിരെ ഗൂഢ ലക്ഷ്യം വെച്ചുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഒമര് ലുലു പറഞ്ഞു. മലയാളത്തില് ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന നിരവധി ചിത്രങ്ങള് ഉണ്ടായിട്ടുണ്ട്. ഭീഷ്മ പര്വ്വത്തിലും ലൂസിഫറിലും എംഡിഎംഎ ഉപയോഗിക്കുന്നത് കാണിച്ചിട്ടുണ്ട് അവര്ക്കെതിരെ കേസെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
‘അതേസമയം തനിക്ക് ഇതുവരെ എക്സൈസ് നോട്ടീസ് അയച്ചിട്ടില്ല. പുറത്ത് വരുന്ന വാര്ത്തകള് സത്യമാണോയെന്ന് അറിയില്ലെന്നും ഒമര് ലുലു പറഞ്ഞു. സമൂഹത്തില് നടക്കുന്ന കാഴ്ചയാണ് ചിത്രത്തില് പറയുന്നത്. ഇതിന് മുന്പിറങ്ങിയ ഭീഷ്മ പര്വ്വത്തിലും ലൂസിഫറിലും എംഡിഎംഎ കാണിച്ചിട്ടുണ്ട്. അവര്ക്കെതിരെ കേസ് ഉണ്ടായിട്ടില്ലല്ലോ. തനിക്കെതിരെ നടക്കുന്ന ഈ ആക്രമണം ടാര്ഗറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. ഇവിടെ കോടതി ഉണ്ടോല്ലോ, കോടതിയില് വിശ്വാസമുണ്ട്, ചിത്രം സ്റ്റേ ചെയ്യണമെന്നും വാര്ത്തകള് വരുന്നുണ്ട്. എന്തുകൊണ്ടാണ് എന്റെ സിനിമയോട് മാത്രം ഇങ്ങനെ എന്നറിയില്ല. ഇടുക്കി ഗോള്ഡ് എന്നൊരു സിനിമ വന്നു, അതിനെതിരെ കേസ് വന്നോ. ഹണീ ബീ എന്ന ചിത്രം വന്നു. ഇവര്ക്കെതിരെയൊന്നും കേസ് വന്നില്ല. പിന്നെ എന്നെ മാത്രം എന്തിനാണ് ടാര്ഗറ്റ് ചെയ്യുന്നതെന്നും ഒമര് ലുലു പറഞ്ഞു.
അതേസമയം ഒമര് ലുലു ഫേസ് ബുക്കില് പങ്കുവെച്ച പോസ്റ്റും ഇപ്പോള് സമൂഹമാധ്യമങ്ങളില് ശ്രദ്ധേ നേടുകയാണ്. നല്ല സമയം യൂത്ത് ഏറ്റെടുത്തു സന്തോഷം, എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും ജാമ്യം എടുത്തിട്ടു വരാം മക്കളെ എന്ന് പരിഹാസ രൂപത്തില് എഴുതിയ പോസ്റ്റ് സോഷ്യല് മീഡിയയും ഏറ്റെടുത്തു കഴിഞ്ഞു. കോഴിക്കോട് എക്സൈസ് റേഞ്ച് ഇന്സ്പെക്ടറാണ് ചിത്രത്തിനെതിരെ കേസെടുത്തത്. ചിത്രത്തിന്റെ ട്രെയിലറിനെതിരെ നിരവധി പരാതികള് ലഭിച്ചുവെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം.
പുതുമുഖങ്ങളെ അണിനിരത്തി ഒമര് ലുലു സംവിധാനം ചെയ്ത ചിത്രമാണ് നല്ല സമയം. ചിത്രത്തില് ഇര്ഷാദ് അലിയാണ് നായകന്. ഒമര് ലുലുവിന്റെ അഞ്ചാമത്തെ ചിത്രമാണ് നല്ല സമയം. ഒമര് ലുലുവും ചിത്ര എസും ചേര്ന്ന് തിരക്കഥ എഴുതിയ ചിത്രത്തിന്റെ ഛായഗ്രഹണം നിര്വഹിക്കുന്നത് സിനു സിദ്ധര്ഥ് ആണ്. കെജിസി സിനിമാസിന്റെ ബാനറില് നവാഗതനായ കലന്തൂര് ആണ് ചിത്രം നിർമ്മിക്കുന്നത്.
നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് നടൻ ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മരണമാസ്സ്'.…
ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന, സുരേഷ് ഗോപി നായകനായ "ഒറ്റകൊമ്പൻ" എന്ന ബിഗ് ബജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം വിഷുവിന് ശേഷം…
തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഫസ്റ്റ് ഷോട്ട് വീഡിയോയും റിലീസ്…
ഏറെ പ്രതീക്ഷകൾ നൽകി കൊണ്ടാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത "ആലപ്പുഴ ജിംഖാന“ ഏപ്രിൽ പത്തിന് വിഷു റിലീസായി തിയേറ്ററിലെത്തുന്നത്.…
ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന 'മരണ മാസ്സ്' ഏപ്രിൽ 10ന് തീയേറ്ററുകളിലെത്തുന്നു. വിഷു റിലീസായി തിയേറ്ററുകളിലെത്തുന്ന…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" ആദ്യ ടീസർ പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ…
This website uses cookies.