ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഉയരെ. പാർവതി നായികാ വേഷത്തിൽ എത്തിയ ഈ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും സംവിധാനം ചെയ്തത് നവാഗതനായ മനു അശോകനും ആയിരുന്നു. ബോക്സ് ഓഫീസിലും മികച്ച വിജയം നേടിയ ഈ ചിത്രം വലിയ നിരൂപക പ്രശംസയും നേടിയെടുത്തു. ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ പല്ലവി എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പ്രകടനമാണ് പാർവതി ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. എന്നാൽ ഈ ചിത്രത്തിൽ പാർവതി ആണ് നായിക എന്ന വിവരം പുറത്തു വന്ന സമയത്തു തനിക്കു ലഭിച്ച ചില പ്രതികരണങ്ങൾ തുറന്നു പറയുകയാണ് ഉയരെ സംവിധായകൻ മനു അശോകൻ.
ഒട്ടേറെ ഭീഷണി സന്ദേശങ്ങൾ ആണ് തനിക്കു ലഭിച്ചത് എന്നാണ് മനു പറയുന്നത്. നീ തീർന്നടാ എന്നായിരുന്നു തനിക്കു ലഭിച്ച ഒരു സന്ദേശം എന്നും അങ്ങനെ തീരുകയാണെങ്കിൽ തീരട്ടെയെന്നു മറുപടിയും താൻ നൽകി എന്നും മനു അശോകൻ പറയുന്നു. ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിൽ ഉയരെയുടെ പ്രദർശനത്തിനു ശേഷം മാധ്യമങ്ങളുമായി നടത്തിയ മുഖാമുഖത്തിൽ ആണ് മനു അശോകൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. പാർവതി എന്ന നടിയെ അല്ലാതെ മറ്റൊരാളെ ആ വേഷത്തിലേക്കു സങ്കൽപ്പിക്കാൻ പോലും പറ്റില്ലായിരുന്നു എന്നും മനു അശോകൻ പറയുന്നു.
സിദ്ദിഖ്, ആസിഫ് അലി, ടോവിനോ തോമസ്, പ്രതാപ് പോത്തൻ തുടങ്ങി ഒരു വലിയ താര നിര അണിനിരന്ന ചിത്രമാണ് ഉയരെ. ഈ ചിത്രം നിർമ്മിച്ചത് എസ് ക്യൂബ് ഫിലിമ്സിന്റെ ബാനറിൽ പി.വി. ഗംഗാധരന്റെ മക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ എന്നിവർ ചേർന്നാണ്. കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് അവിടെ നിന്നും ലഭിച്ചത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.