ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിയോ. സൂപ്പർഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കുന്ന ഈ ചിത്രം, ബ്ലോക്ക്ബസ്റ്റർ മാസ്റ്ററിന് ശേഷം ഈ സൂപ്പർ ഹിറ്റ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോൾ കാശ്മീരിലാണ് ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ഇതിലെ തന്റെ ഭാഗം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സംവിധായകൻ മിഷ്കിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. സോഷ്യൽ മീഡിയയിൽ അദ്ദേഹം പങ്ക് വെച്ച വാക്കുകൾ വലിയ ശ്രദ്ധയാണ് നേടുന്നത്. 500 പേരടങ്ങുന്ന ഫിലിം ക്രൂ, മൈനസ് 12 ഡിഗ്രി തണുപ്പിലാണ് അവിടെ ജോലി ചെയ്യുന്നതെന്നും, അത്പോലെ ചിത്രത്തിന്റെ സംഘട്ടന സംവിധായകരായ അന്‍ബറിവ് ടീം ഉജ്ജലമായ ഒരു ആക്ഷൻ രംഗം അവിടെ ഒരുക്കി കഴിഞ്ഞു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ഈ ചിത്രത്തിലെ സഹസംവിധായകരുടെ അദ്ധ്വാനവും അവര്‍ തന്നോട് കാണിച്ച സ്നേഹവും കരുതലും ഞെട്ടിച്ചു എന്നും മിഷ്കിൻ പറയുന്നു. കശ്മീരിലെ കൊടും തണുപ്പില്‍ വളരെ സാഹസികമായാണ് ഇതിന്റെ നിര്‍മ്മാതാവ് ലളിത് പ്രവര്‍ത്തിക്കുന്നത് എന്നും മിഷ്കിൻ കൂട്ടിച്ചേർത്തു.
വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ വിനയവും സ്നേഹവും മറക്കാൻ സാധിക്കില്ല എന്നും പറഞ്ഞ മിഷ്കിൻ, തന്റെ അവസാന ഷോട്ട് കഴിഞ്ഞപ്പോൾ ലോകേഷ് കനകരാജ് തന്നെ കെട്ടിപ്പിടിച്ച കാര്യവും താൻ അദ്ദേഹത്തിന് നെറ്റിയിൽ ഒരു ചുംബനം നൽകിയ കാര്യവും കുറിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ് എന്നിവരും അഭിനയിക്കുന്നുണ്ട്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോ ഈ വർഷം ഒക്ടോബർ 19 നാണ് റിലീസ് ചെയ്യുക. മനോജ് പരമഹംസ ക്യാമറ ചലിപ്പിക്കുന്ന ലിയോയുടെ എഡിറ്റർ ഫിലോമിൻ രാജ് ആണ്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.