പത്തു വർഷം മുൻപ് റിലീസ് ചെയ്ത ഒരു മമ്മൂട്ടി ചിത്രമാണ് ബെസ്റ്റ് ആക്ടർ. പ്രശസ്ത സംവിധായകനായ മാർട്ടിൻ പ്രക്കാട്ട് തന്റെ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അത്. സിനിമക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ആ ചിത്രത്തിൽ അഭിനയ മോഹവുമായി നടക്കുന്ന ഒരധ്യാപകനായാണ് മമ്മൂട്ടി അഭിനയിച്ചത്. പ്രേക്ഷകർ സ്വീകരിച്ച ഒരു ചിത്രം കൂടിയായിരുന്നു ബെസ്റ്റ് ആക്ടർ. എന്നാൽ മമ്മൂട്ടിക്ക് ഇഷ്ട്ടപെട്ട ഈ കഥയുമായി താൻ ഏറെ നിർമ്മാതാക്കളെ സമീപിച്ചിരുന്നു എന്നും അവർക്കൊന്നും ഇതിന്റെ കഥയിൽ വിശ്വാസം വന്നില്ല എന്നുമാണ് മാർട്ടിൻ പ്രക്കാട്ട് പറയുന്നത്. മാതൃഭൂമി സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് കൊടുത്ത അഭിമുഖത്തിലാണ് മാർട്ടിൻ പ്രക്കാട്ട് ഈ തുറന്നു പറച്ചിൽ നടത്തിയത്. ഈ കഥയുമായി നിര്‍മ്മാതാക്കളെ സമീപിച്ചപ്പോള്‍ അവരെല്ലാം തന്നെ മടക്കിയയക്കുകയായിരുന്നു എന്ന് മാർട്ടിൻ വെളിപ്പെടുത്തി. കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിയെത്തിയത് സൂപ്പര്‍സ്റ്റാറായാണ് എന്നും ഈ സിനിമയിലൂടെ ചാന്‍സ് ചോദിച്ചുവരുന്ന ഒരു കഥാപാത്രമായി മമ്മൂട്ടിയെത്തിയാൽ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നുമായിരുന്നു പലരും ഈ ചിത്രമൊഴിവാക്കാൻ കാരണമെന്നാണ് മാർട്ടിൻ പറയുന്നത്.
ഒടുവില്‍ നൗഷാദ് നിര്‍മാതാവായി എത്തി എന്നും, ബജറ്റില്‍ ഒരു ലിമിറ്റേഷനും വെക്കാതെ തുടക്കക്കാരനായ തനിക്കു പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയില്‍ സിനിമയെടുക്കാന്‍ അദ്ദേഹം അനുവാദം തന്നു എന്നതും മാർട്ടിൻ എടുത്തു പറയുന്നു. ബെസ്റ്റ് ആക്ടറിന് ശേഷം ദുൽഖറിനെ നായകനാക്കി എ ബി സി ഡി, ചാർളി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത മാർട്ടിൻ ഇപ്പോൾ കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമൊരുക്കുന്ന തിരക്കിലാണ്. ഉദാഹരണം സുജാത എന്ന ഹിറ്റ് ചിത്രത്തിന്റെ സഹ നിർമ്മാതാവ് കൂടിയായിരുന്നു മാർട്ടിൻ പ്രക്കാട്ട്.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.